ഗോകുലത്തിന് ഐ ലീഗ് പ്രവേശനം

മലപ്പുറം: ഗോകുലം എഫ്സിക്ക് ഐ ലീഗ് പ്രവേശനം ലഭിച്ചു. ഇന്നലെ നടന്ന അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷന് യോഗത്തിലാണ് ഗോകുലത്തിന് ഐ ലീഗ് പ്രവേശനം നല്കാന് തീരുമാനമായത്. ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാവും.
മഞ്ചേരിയായിരിക്കും ഗോകുലത്തിന് ഹോം ഗ്രൗണ്ട്. സന്തോഷ് ട്രോഫിക്ക് ശേഷം ആദ്യമായിട്ടാണ് മഞ്ചേരിയില്‍ ഒരു ദേശീയ മത്സരത്തിന് വേദിയൊരുങ്ങുന്നത്. സന്തോഷ് ട്രോഫിയും ഫെഡറേഷന് കപ്പം മാത്രമാണ് ഇത്രയും വര്‍ഷമായിട്ടും മഞ്ചേരിയില്‍ വിരുന്നെത്തിയിട്ടുള്ളത്.
നീണ്ട ഇടവേളക്ക് ശേഷമാണ് കേരളത്തില്‍ നിന്നൊരു ടീമില്‍ ദേശീയ ലീഗില്‍ ഇടം നേടുന്നത്. 2011-12 ല്‍ വിവ കേരളയാണ് അവസാനമായി കളിച്ച ടീം. അതിന് മുമ്പ് കേരളാ പോലീസ്, എഫ് സി കൊച്ചിന്, എസ്ബിടി എന്നിവയും കേരളത്തെ പ്രതിനിധീകരിച്ചിരുന്നു.
കഴിഞ്ഞ വര്‍ഷം രൂപീകരിച്ച ഗോകുലം എഫ്സിക്ക് കളിച്ച ടൂര്‍ണമെന്റുകളിലെല്ലാം മികച്ച മത്സരമാണ് കാഴ്ചവച്ചിട്ടുള്ളത്. കഴിഞ്ഞ സീസണില്‍ ക്ലബ്ബ് ഫുട്ബോളില്‍ രണ്ടാം സ്ഥാനം നേടാനും പ്രീമിയര്‍ ലീഗില്‍ സെമി ഫൈനലില്‍ എത്താനും ടീമിന് കഴിഞ്ഞിരുന്നു. പുതിയ സീസണില്‍ ഇറങ്ങിയ ആദ്യ ടൂര്‍ണമെന്റായ ഗോവ എവെസ് കപ്പില്‍ രണ്ടാം സ്ഥാനം നേടാനും ടീമിന് കഴിഞ്ഞു
RECENT NEWS

മലപ്പുറം സ്വദേശിനി രാമനാട്ടുകരയിൽ വാഹനാപകടത്തില്‍ മരിച്ചു
രാമനാട്ടുകര: വാഹനാപകടത്തില്‍ ആശുപത്രി ജീവനക്കാരി മരിച്ചു. കോഴിക്കോട് ഇഖ്റ ആശുപത്രി ജീവനക്കാരിയായ യൂണിവേഴ്സിറ്റി ദേവതിയാല്‍ പൂവളപ്പില്‍ ബീബി ബിഷാറ (24) ആണ് മരിച്ചത്.സഹോദരൻ ഫജറുല്‍ ഇസ്ലാമിന് (26) പരിക്കുണ്ട്. ഇന്നലെ വൈകീട്ട് ഏഴോടെ രാമനാട്ടുകര [...]