വേങ്ങരയില്‍ എല്‍ഡിഎഫ് കുതിപ്പുണ്ടാകും: പിപി ബഷീര്‍
മലപ്പുറം: വേങ്ങരയില്‍ എല്‍ഡിഎഫിന്റെ കുതിപ്പുണ്ടാവുമെന്ന് ഇടതുപക്ഷ സ്ഥാനാര്‍ഥി അഡ്വ. പിപി ബഷീര്‍. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ തനിക്ക് അനുകൂലമാവും. മണ്ഡലത്തിന്റെ മുക്കു മൂലകള്‍ വരെ തനിക്ക് ചിരപരിചിതമാണ്. മണ്ഡലത്തിന്റെ വികസന മുരടിപ്പിന് അറുതി വരുത്തുകയാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ദേശാഭിമാനി ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
വികസന കാര്യങ്ങളാവും തെരഞ്ഞെടുപ്പില്‍ കാര്യമായി ചര്‍ച്ചയാവുക. വികസനകാര്യത്തില്‍ വൈകിയോടുന്ന വണ്ടിയാണ് വേങ്ങര. മണ്ഡലത്തിന്റെ വികസന മുരടിപ്പ് പരിഹരിക്കാനല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ സഹായം നല്‍കുകയാണ്. വേങ്ങര ബൈപാസ് തന്നെ ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം അഭിമുഖത്തില്‍ പറയുന്നു.
ഉപതെരഞ്ഞെടുപ്പ് ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിച്ചതാണെന്നും എന്തിന് വേണ്ടിയാണ് എംഎല്‍എ സ്ഥാനം രാജിവെച്ചതെന്ന് ലീഗ് ജനപ്രതിനിധി വിശദീകരിക്കണം. എന്തു പറഞ്ഞാണ് പാര്‍ലമെന്റിലേക്ക് മത്സരിച്ചതെന്നും ഉത്തരവാദിത്തം നിറവേറ്റിയോ എന്നും ജനം വിലയിരുത്തട്ടേയെന്നും അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു.
RECENT NEWS
മാധ്യമ മേഖലയിലെ തൊഴില് സുരക്ഷ ഉറപ്പാക്കാന് സര്‍ക്കാര്‍ ഇടപെടണം; കേരളാ പത്രപ്രവര്ത്തക യൂണിയന്
മലപ്പുറം: മാധ്യമ മേഖലയിലെ തൊഴില് സുരക്ഷ ഉറപ്പാക്കാന് സര്‍ക്കാര്‍ ഇടപെടണമെന്നു കേരളാ പത്രപ്രവര്ത്തക യൂണിയന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പത്രപ്രവര്ത്തക പെന്ഷന് അപേക്ഷകളിലെ കാലതാമസം ഒഴിവാക്കാന് ഉദ്യോഗസ്ഥ തലത്തിലെ അലംഭാവം [...]




