ഇടി ബഷീര്‍ ഇടപെട്ടു; പാസ്‌പോര്‍ട് സേവാ കേന്ദ്രത്തിലെ അധിക ചാര്‍ജ് ഈടാക്കലിന് നിയന്ത്രണം

മലപ്പുറം: പാസ്‌പോര്‍ട് സേവാകേന്ദ്രത്തില്‍ കവര്‍ ചാര്‍ജെന്ന പേരില്‍ പണം ഈടാക്കിയതിന് നിയന്ത്രണമേര്‍പ്പെടുത്തി. ഇ ടി മുഹമ്മദ് ബഷീര്‍ എംപിയുടെ ഇടപെടലിനെ തുടര്‍ന്നാണ് നിയന്ത്രണം. പാസ്‌പോര്‍ട് കവറിനെന്ന പേരില്‍ 300 രൂപ മുതല്‍ 500 വരെ ഈടാക്കിയത് വിവാദമായിരുന്നു.
പണം ഈടാക്കുന്നത് സംബന്ധിച്ച പരാതി ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് ഇടി മുഹമ്മദ് ബഷീര്‍ എംപി പാസ്‌പോര്‍ട് ഓഫീസറുമായി ബന്ധപ്പെടുകയായിരുന്നു. തുടര്‍ന്ന് പണം വാങ്ങുന്നതിന് സര്‍ക്കുലര്‍ ഉണ്ടെങ്കിലും ആവശ്യക്കാര്‍ മാത്രം നല്‍കിയാല്‍ മിതയെന്നാണ് നിയമമെന്ന് പാസ്‌പോര്‍ട് ഓഫീസര്‍ എംപിയെ അറിയിച്ചു. ഇത് പ്രകാരം പാസ്‌പോര്‍ട് സേവാ കേന്ദ്രത്തില്‍ മലയാളത്തില്‍ നോട്ടീസ് പതിക്കുമെന്നും അദ്ദേഹം എംപിക്ക് ഉറപ്പ് നല്‍കി.
RECENT NEWS

പി സി ജോര്‍ജിനെതിരെ യൂത്ത് ലീഗ് മുഖ്യമന്ത്രിക്ക് പരാതി നല്‍കി
മലപ്പുറം: വര്‍ഗീയ പരാമര്‍ശത്തില്‍ ബിജെപി നേതാവ് പി.സി ജോര്‍ജിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് യൂത്ത് ലീഗ് പരാതി നല്‍കി. പരാതി നല്‍കിയിട്ടും പാലാ പൊലീസ് കേസെടുക്കുന്നില്ലെന്ന് മുഖ്യമന്ത്രിയെ അറിയിച്ചു. കാസയുടെ വര്‍ഗീയ ഇടപെടലും [...]