റോഹിജ്യന്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഇ ടി

മലപ്പുറം: റോഹിജ്യന്‍ അഭയാര്‍ഥികള്‍ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നല്കിയ സത്യവാങ്മൂലം സത്യവിരുദ്ധവും, കെട്ടിച്ചമച്ചതും, ക്രൂരവുമെന്ന് മുസ്ലിം ലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍. ഇന്ത്യയില്‍ താമസിക്കുന്ന റോഹിജ്യന്‍ അഭയാര്‍ഥികള്‍ക്ക് തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന തരത്തിലുള്ള കേന്ദ്ര സര്‍ക്കാരിന്റെ ആരോപണങ്ങള്‍ ശരിയല്ലെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ അറിയിച്ചു.
ഒരു നായയെ കൊല്ലണമെങ്കില്‍ ഭ്രാന്തന് നായ എന്ന് വിളിച്ചു കൊല്ലുക എന്നൊരു ചൊല്ലുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ ഇത്തരത്തിലുള്ള നടപടികളാണ് കൈക്കൊള്ളുന്നത്. ഹൃദയവിശാലതയോട് കൂടിയ സമീപനം ഇവരോട് കൈക്കൊള്ളേണ്ടതിനു പകരം അവയെ തകിടം മറിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ഇ ടി മുഹമ്മദ് ബഷീര്‍ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം…
റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ കുറിച്ച് ഇന്ത്യാ ഗവണ്മെന്റ് സുപ്രീംകോടതിയില്‍ കൊടുത്ത സത്യവാങ്മൂലം സത്യവിരുദ്ധവും കെട്ടിച്ചമച്ചതും ക്രൂരവുമാണ്. ഇന്ത്യയില്‍ താമസിക്കുന്ന റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികള്‍ക്ക് തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്നും ഇവരെ ഇന്ത്യയിലെത്തിക്കുന്നതിന് പ്രത്യേക സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നുമുള്ള വ്യാജ ആരോപണമാണ് ഇന്ത്യാ ഗവണ്മെന്റ് ഉയര്ത്തിയിട്ടുള്ളുത്. ഹവാല ഇടപാടിലൂടെ ഇവര്‍ക്ക് പണം ലഭിക്കുന്നുണ്ടെന്നും ഇന്ത്യയില്‍ താമസിക്കുന്ന ഈ അഭയാര്‍ത്ഥികള്‍ സുരക്ഷയ്ക്ക് ഭിഷണിയാണെന്നും അവര്‍ ഇന്ത്യയിലെ ബുദ്ധമതക്കാരെ ആക്രമിക്കാന്‍ സാധ്യതയുണ്ടെന്നുമാണ് ഗവണ്മെന്റ് സത്യവാങ്മൂലം. അവര്‍ മറുനാട്ടില്‍ ക്രൂരമായ അക്രമങ്ങള്‍ അഴിച്ചുവിടാന്‍ വഴിയൊരുക്കുമെന്നും അതില്‍ പറയുന്നുണ്ട്. ഇക്കാലമത്രയും ഇന്ത്യയില്‍ കഴിഞ്ഞുകൂടിയിരുന്ന ഇവര്‍ ഇത്തരത്തില്‍ ഏതെങ്കിലും ഒരു കാര്യത്തില്‍ ഇടപെട്ടതായി ഇതിനു മുമ്പ് പറയപ്പെട്ടിട്ടേയില്ല. ” ഒരു നായയെ കൊല്ലണമെങ്കില്‍ ഭ്രാന്തന് നായ എന്ന് വിളിച്ച് കൊല്ലുക ” എന്നൊരു ചൊല്ലുണ്ട്. ഇക്കാര്യത്തില്‍ അതി നടപ്പിലാക്കാന്‍ ശ്രമിക്കുകയാണ്. ഈ അഭയാര്‍ത്ഥികളുടെ കര്യത്തില്‍ എടുത്തുപോന്ന സമീപനം ഹൃദയ വിശാലതയോട്കൂടി നടപ്പിലാക്കുന്നതിന് പകരം അവയെ തകിടം മറിക്കുകയാണ് ഗവണ്മെന്റ് ചെയ്യുന്നത്.
RECENT NEWS

കരിപ്പൂരിൽ ശരീരത്തിലൊളിപ്പിച്ച് 1.40 കോടി രൂപയുടെ സ്വർണ കടത്ത്, പ്രതിഫലമായി ഉംറ തീർഥാടനത്തിന്റെ ചെലവും
കരിപ്പൂർ: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള സ്വർണ കടത്തിന് കുറവില്ല. മലദ്വാരത്തിലും, കാർഡ് ബോർഡ് പെട്ടികൾക്കുള്ളിലുമായി കടത്താൻ ശ്രമിച്ച 2.25 കിലോഗ്രാമോളം സ്വർണമാണ് മൂന്ന് വ്യത്യസ്ത യാത്രക്കാരിൽ നിന്നുമായി കോഴിക്കോട് എയർ കസ്റ്റംസ് [...]