വേങ്ങര ഉപതെരഞ്ഞെടുപ്പ്; മണ്ഡലത്തിന്റെ വികസന മുരടിപ്പ് ചര്‍ച്ചയാകുമെന്ന് കോടിയേരി
കൊച്ചി: വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ മണ്ഡലത്തിന്റെ വികസനമുരടിപ്പാണ് എല്‍.ഡി.എഫ് ചര്‍ച്ച ചെയ്യുകയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് മാധ്യമങ്ങളോട് പറഞ്ഞു. വേങ്ങരയില്‍ ഉപതെരഞ്ഞെടുപ്പ് കൊണ്ടുവന്നതിന്റെ ഉത്തരവാദിത്വം ലീഗിനാണെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയമായി മാത്രമല്ല സംഘടനാപരമായും ലീഗ് തകര്‍ന്നിരിക്കുകയാണ്. സ്ഥാനാര്‍ഥിയാക്കിയില്ലെങ്കില്‍ പാര്‍ട്ടിവിടുമെന്ന് ഭീഷണപ്പെടുത്തിയാണ് സ്ഥാനര്‍ഥി നിര്‍ണയം നടത്തിയത്. സംഘടനക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ച എംഎസ്എഫ് നേതാവിനെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിരിക്കുന്നു. ലീഗ് നേരിടുന്ന സംഘടനാ പാപ്പരത്തമാണ് ഇത് കാണിക്കുന്നതെന്നും കോടിയേരി പറഞ്ഞു.
വേങ്ങരയില്‍ ഉപതെരഞ്ഞെടുപ്പ് സൃഷ്ടിച്ച് കുഞ്ഞാലിക്കുട്ടിയെ കേന്ദ്രത്തിലേക്കയക്കുമ്പോള്‍ ലീഗ് പറഞ്ഞത് ആര്‍എസ്എസിനെ പിടിച്ച് കെട്ടാന്‍ ഒരു പടക്കുതിര വേണമെന്നാണ്. എന്നാല്‍ ലീഗിന്റേത് വെറും വാചകമടി മാത്രമാണ്. കുഞ്ഞാലിക്കുട്ടി കേന്ദ്രത്തിലെത്തിയ ശേഷം നടന്ന പ്രധാനതെരഞ്ഞെടുപ്പായിരുന്നു രാഷ്ട്രപതി സ്ഥാനത്തേക്ക് നടന്നത്. രാനാഥ് കോവിന്ദെക്കെതിരെ പ്രതിപക്ഷ കക്ഷികള്‍ ഒരുമിച്ച് നിര്‍ത്തിയ സ്ഥാനാര്‍ഥിയായിരുന്നു മീരാകുമാര്‍ എന്നാല്‍ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ പോലും ലീഗിന്റെ രണ്ട് എംപിമാരും എത്തിയില്ലെന്നും അദ്ദേഹം പറഞ്ഞു.
RECENT NEWS
സമസ്ത-ലീഗ് സമവായ ചർച്ച ഒരു വിഭാഗത്തിന്റെ അസാനിധ്യത്തിൽ ഫലമില്ലാതെ അവസാനിച്ചു
മലപ്പുറം: സമസ്ത-ലീഗ് സമവായ ചർച്ച ഒരു വിഭാഗത്തിന്റെ അസാനിധ്യത്തിൽ ഫലമില്ലാതെ അവസാനിച്ചു. മലപ്പുറത്ത് നടന്ന യോഗത്തിൽ ലീഗ് അനുകൂല വിഭാഗം മാത്രമാണു പങ്കെടുത്തത്. ലീഗ് വിരുദ്ധ പക്ഷം വിട്ടുനിന്നു. എന്നാൽ സമസ്ത-ലീഗ് അഭിപ്രായ വ്യത്യാസങ്ങൾ [...]