ആഡ്യന്‍പാറ തുരങ്കത്തിന് മുകളില്‍ വീണ്ടും മണ്ണിടിച്ചില്‍

ആഡ്യന്‍പാറ തുരങ്കത്തിന്  മുകളില്‍ വീണ്ടും മണ്ണിടിച്ചില്‍

നിലമ്പൂര്‍: അഞ്ച് ദിവസമായി മേഖലയില്‍ തുടരുന്ന കനത്ത മഴയില്‍ ആഡ്യന്‍പാറ ജലവൈദ്യുത പദ്ധതി തുരങ്കത്തിന് മുകളിലേക്ക് മണ്ണും കല്ലും ഇടിഞ്ഞ് വീണ് തുരങ്കം അടഞ്ഞു. ഞായറാഴ്ച്ച രാത്രിയാണ് 300 അടിയോളം ഉയരത്തില്‍ നിന്നും കൂറ്റന്‍ പാറ ഉള്‍പ്പെടെ തുരങ്കത്തിന്റെ മുകളിലേക്ക് പതിച്ചത്. മണ്ണിടിച്ചിലില്‍ കവാടം അടയാതിരിക്കാന്‍ മുകളില്‍ കോണ്‍ക്രീറ്റ് സ്ലാബും, കനാല്‍ മഴി മരച്ചില്ലകളും മറ്റും വെള്ളത്തിലൂടെ ഒഴുകി ടണലില്‍ കടക്കാതിരിക്കാന്‍ ട്രാഷ് ട്രാക് ഗേറ്റും നിര്‍മിച്ചിട്ടുണ്ട്. അതിന് മുകളിലേക്കാണ് 300 അടി ഉയരത്തില്‍ സ്വകാര്യ ഭൂമിയില്‍ നിന്നാണ് പാറകളും മണ്ണും പതിച്ചത്. രാവിലെ ശുചീകരണ പ്രവര്‍ത്തികള്‍ക്ക് എത്തിയ തൊഴിലാളികളാണ് മണ്ണിടിച്ചില്‍ കണ്ടത്.

പവര്‍ ഹൗസിന് ഒന്നര കിലോമിറ്റര്‍ മുകളില്‍ മായിന്‍ പള്ളിയിലാന് മണ്ണിടിച്ചില്‍ ഉണ്ടായത്. ഇതേ തുടര്‍ന്ന് പമ്പ് ഹൗസിലേക്ക് വെള്ളമെത്തിക്കുന്ന തുരങ്കത്തിന്റെ കവാടം പൂര്‍ണമായി അടഞ്ഞിരിക്കുകയാണ്. ഞായറാഴ്ച്ച വൈകുന്നേരം അഞ്ചരയോടെ ശുചീകരണ തൊഴിലാളികള്‍ ഇവിടെ നിന്നും പോരുന്നത് വരെ മണ്ണിടിച്ചില്‍ ഉണ്ടായിരുന്നില്ല.

അതിനാല്‍ തന്നെ രാത്രി രാത്രിയാണ് മണ്ണിടിച്ചില്‍ ഉണ്ടാകാന്‍ സാധ്യതയെന്നാണ് ജീവനക്കാര്‍ പറയുന്നത്. മഴ തുടരുന്നതിനാല്‍ മണ്ണ് നീക്കാന്‍ ദിവസങ്ങള്‍ എടുക്കും. മലമ്പുഴ സബ് ഡിവിഷന്‍ എ.എക്‌സ്.ഇ വിജയകുമാര്‍, അസിസ്റ്റന്റ് എന്‍ജിനീയര്‍ അജിത്, പ്രൊജക്റ്റ് മാനേജര്‍ ഇസ്മായില്‍, എടക്കര സി.ഐ അബ്ദുല്‍ ബഷീര്‍, ഹൈഡല്‍ ടൂറിസം എന്‍ജിനീയര്‍ ജാഷിദ് വാഴയില്‍ തുടങ്ങിയവര്‍ സഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.

കാഞ്ഞിരപ്പുഴക്ക് കുറുകെ സ്ഥാപിച്ച ചെക്ക് ഡാമിന് 50 മീറ്റര്‍ മാറിയാണ് അപകടം. മഴ തുടരുന്ന സാഹചര്യത്തില്‍ വീണ്ടും മണ്ണിടിച്ചില്‍ ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. 25 കോടി രൂപയോളം ചിലവഴിച്ച് പണി പൂര്‍ത്തീകരിച്ച ജില്ലയിലെ ആദ്യത്തെ ജല വൈദ്യുത, ടൂറിസം പദ്ധതിയുടെ പ്രവര്‍ത്തനം പൂര്‍ണ്ണമായി പ്രയോജന പെടുത്തണമെങ്കില്‍ തുരങ്കം സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കേണ്ടത് അനിവാര്യമാണ്. ഈ പ്രദേശത്ത് നിന്നുമാണ് നൂറോളം കുടുംബങ്ങള്‍ക്ക് ഉപകാരപ്പെടുന്ന മുട്ടിയേല്‍ ക്ുടിവെള്ള പദ്ധതിയിലേക്ക് പൈപ്പ് മുഖേന വെള്ളമെത്തിക്കുന്നത്. മണ്ണിടിലിനെ തുടര്‍ന്ന് വള്ളം കുത്തി ഒലിച്ച് ഇവിടത്തെ പൈപ്പുകള്‍ ഒലിച്ച് പോയതിനാല്‍ കുടിവെള്ള വിതരണവും ഭാഗികമായി മുടങ്ങി.

Sharing is caring!