എടപ്പാളില്‍ മകളെ ഗര്‍ഭിണിയാക്കിയ പിതാവ് റിമാന്റില്‍

എടപ്പാളില്‍ മകളെ  ഗര്‍ഭിണിയാക്കിയ   പിതാവ് റിമാന്റില്‍

എടപ്പാളില്‍ മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ 54 കാരനായ പിതാവിനെ കോടതി റിമാന്‍ഡ് ചെയ്തു. കൊല്ലം സ്വദേശിയും എടപ്പാള്‍ വട്ടംകുളം ചിറ്റഴികുന്നില്‍ വാടകക്ക് താമസിക്കുകയും ചെയ്യുന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്തത്. യുവതി ഗര്‍ഭിണിയായതിനെ തുടര്‍ന്ന് വട്ടംകുളം ഗവണ്‍മെന്റ് ഹോസ്പിറ്റലില്‍ പരിശോധനക്കായി പ്രവേശിപ്പിച്ചപ്പോഴാണ് സംഭവം പുറത്താവുന്നത്.

വിവാഹം കഴിക്കാത്ത യുവതിയാണെന്ന് മനസ്സിലായതോടെ മെഡിക്കല്‍ ഓഫീസര്‍ പോലീസിന് അന്വേഷണ റിപ്പോര്‍ട്ട് കൈമാറുകയായിരുന്നു. വിവരമറിഞ്ഞ് കഴിഞ്ഞ ദിവസം ചൈഡ് ലൈന്‍ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയെങ്കിലും പ്രായപൂര്‍ത്തിയായതിനാല്‍ കേസെടുത്തിരുന്നില്ല.

മെഡിക്കല്‍ ഓഫീസറുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തായത്. ഇതിനിടയില്‍ പിതാവിനെ മറ്റൊരു കേസുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വനിതാ സിവില്‍ പോലീസ് ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ യുവതിയില്‍ നിന്നും മൊഴിയെടുത്തു. പിതാവാണ് പീഡിപ്പിച്ചതെന്ന് വ്യക്തമായതോടെ ഇയാളെ പൊന്നാനി സി.ഐ സണ്ണി ചാക്കോയുടെ നിര്‍ദേശപ്രകാരം ചങ്ങരംകുളം എസ്.ഐ. കെ.പി. മനേഷാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്. ലഹരി വസ്തുക്കള്‍ക്ക് അടിമയായ പിതാവ് കഴിഞ്ഞ മാര്‍ച്ച് മാസം മുതല്‍ യുവതിയെ പീഡിപ്പിച്ച് വരുന്നതായും ഈ സമയം യുവതിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ലെന്നും ഭീഷണിപ്പെടുത്തി പലവട്ടം പീഡിനത്തിന് ഇരയാക്കിയിട്ടുണ്ടെന്നും പോലീസിന് യുവതിയില്‍ നിന്നും വിവരം ലഭിച്ചു.

പോക്‌സോ നിയമപ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തിട്ടുള്ളത്. 90 ദിവസം വരെ വിചാരണ കൂടാതെ ജയിലിലിടാനും 12 വര്‍ഷം വരെ ശിക്ഷ ലഭിക്കുകയും ചെയ്യുന്ന വകുപ്പാണിത്. പ്രതിയെ പൊന്നാനി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Sharing is caring!