സ്‌റ്റേറ്റ്‌സ്മാന്‍ മാധ്യമ അവാര്‍ഡില്‍ വി.പി നിസാറിന് ഒന്നാംസ്ഥാനം

സ്‌റ്റേറ്റ്‌സ്മാന്‍ മാധ്യമ അവാര്‍ഡില്‍  വി.പി നിസാറിന് ഒന്നാംസ്ഥാനം

കൊല്‍ക്കത്ത: ഗ്രാമീണ പത്രപ്രവര്‍ത്തനത്തിനുള്ള സ്‌റ്റേറ്റ്‌സ്മാന്‍ മാധ്യമ പുരസ്‌ക്കാരം മംഗളം മലപ്പുറം ജില്ലാ ലേഖകന്‍ വി.പി നിസാര്‍ ഏറ്റുവാങ്ങി. ദേശീയതലത്തില്‍ സ്‌റ്റേറ്റ്‌സ്മാന്‍ നല്‍കുന്ന മാധ്യമ അവാര്‍ഡില്‍ വി.പി നിസാറിന് ഒന്നാംസ്ഥാനമാണ് ലഭിച്ചത്.

കല്‍ക്കത്തയിലെ കലാമന്ദിറില്‍വെച്ച് നടന്ന ചടങ്ങില്‍ ട്രീറ്റി ഇറാനിയാണ് പുരസ്‌ക്കാരം സമ്മാനിച്ചത്. 10,000രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌ക്കാരം. കല്‍ക്കത്ത ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്‌റ്റേറ്റ്‌സ്മാന്‍ ദിനപത്രം ഏര്‍പ്പെടുത്തിയതാണ് പുരസ്‌കാരം. ഗ്രാമീണ പത്രപ്രവര്‍ത്തനത്തിന് മൂന്നുപുരസ്‌ക്കാരങ്ങളാണ് സ്‌റ്റേറ്റ്‌സ്മാന്‍ സമ്മാനിച്ചത്.

മംഗളം ദിനപത്രത്തില്‍ 2016ഡിസംബര്‍ 27മുതല്‍ 31വരെ പ്രസിദ്ദീകരിച്ച ഊരുകളിലുമുണ്ട് ഉജ്വല രത്‌നങ്ങള്‍ എന്ന വാര്‍ത്ത പരമ്പരയാണ് അവാര്‍ഡിന് അര്‍ഹമായത്. ആദിവാസി വിഭാഗങ്ങളില്‍ നിന്ന് വിദ്യാഭ്യാസപരമായും മുന്നേറിയ വരെ കുറിച്ച് വിവരിക്കുന്നതായിരുന്നു വാര്‍ത്താ പരമ്പര.

രാഷ്ട്രദീപിക പത്രത്തിലെ റിച്ചാര്‍ഡ് ജോസഫിനാണ് രണ്ടാംസ്ഥാനം. ബംഗാള്‍ആസ്ഥാനമായ പ്രവര്‍ത്തിക്കുന്ന ഭാരത്മാന്‍ ദിനപത്രത്തിലെ ബിശ്വജിത് ദാസിനാണ് മൂന്നാംസ്ഥാനം. പരിസ്ഥിതി റിപ്പോര്‍ട്ടിംഗിനുള്ള കുഷ്‌റോ ഇറാനി പുരസ്‌ക്കാരം ദീപിക ദിനപത്രത്തിലെ ചീഫ്‌സബ് എഡിറ്റര്‍ ജിമ്മി ഫിലിപ്പിനും ഒഡീഷ്യയിലെ ബിജിയ ദിവാലിക്കും സമ്മാനിച്ചു.
മലപ്പുറം കോഡൂര്‍ വലിയാട് സ്വദേശിയാണ് നിസാര്‍.

Sharing is caring!