ജനചന്ദ്രന്‍ മാസ്റ്റര്‍ വേങ്ങരയിലെ ബി.ജെ.പി സ്ഥാനാര്‍ഥി

ജനചന്ദ്രന്‍ മാസ്റ്റര്‍ വേങ്ങരയിലെ ബി.ജെ.പി സ്ഥാനാര്‍ഥി

വേങ്ങര നിയമസഭാ മണ്ഡലം ബി.ജെ.പി സ്ഥാനാര്‍ഥിയായി ബി.ജെ.പി ദേശീയ കൗണ്‍സില്‍ അംഗവും താനൂര്‍ സ്വദേശിയുമായ ജനചന്ദ്രന്‍ മാസ്റ്റര്‍ മത്സരിക്കും.

പ്രഖ്യാപനം രണ്ടു ദിവസത്തിനകം ഉണ്ടാകും. മത്സരിക്കാന്‍ സജ്ജമാകാന്‍ ബി.ജെ.പി നേതൃത്വം ജനചന്ദ്രന്‍മാസ്റ്ററെ അറിയിച്ചിട്ടുണ്ട്.

ഇതോടെ മൂന്നു മുന്നണികളുടേയും സ്ഥാനാര്‍ഥികളുടെ ചിത്രം വ്യക്തമായി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ചു ഇത്തവണ കൂടുതല്‍ വോട്ടുകള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് എന്‍.ഡി.എ.

കേന്ദ്ര സര്‍ക്കാറിന്റെ മികച്ച ഭരണവും സംസ്ഥാന സര്‍ക്കാറിന്റെയും പ്രതിപക്ഷത്തിന്റെ പിടിപ്പുകേടും ചൂണ്ടിക്കാട്ടിയാണു ബി.ജെ.പി പ്രചരണ രംഗത്തിറങ്ങുക.

സ്ഥാനാര്‍ഥി പരിഗണനാ ലിസ്റ്റില്‍ ശോഭാസുരേന്ദ്രന്റെ പേരും ഉയര്‍ന്നുവന്നിരുന്നെങ്കിലും അവസാന നിമിഷം തള്ളപ്പെടുകയായിരുന്നു.

Sharing is caring!