കൊടിഞ്ഞി ഫൈസലിന്റെ പിതാവും ഇസ്ലാം മതം സ്വീകരിച്ചു

തിരൂരങ്ങാടി: ഇസ്ലാം മതം സ്വീകരിച്ചതിന്റെ പേരില്‍ കൊല്ലപ്പെട്ട കൊടിഞ്ഞി പുല്ലാണി ഫൈസലിന്റെ പിതാവ് കൃഷ്ണന് നായര്‍ ഇസ് ലാം മതം സ്വീകരിച്ചു. ഫൈസലിന്റെ മാതവും സഹോദരങ്ങളും നേരത്തെ ഇസ്ലാം മതം സ്വീകരിച്ചിരുന്നു. 2016 നവംബര്‍ 19നാണ് ഫൈസലിനെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയത്. ഇസ് ലാം മതം സ്വീകരിച്ചതിലുള്ള വിരോധമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് കണ്ടെത്തിയിരുന്നു.
സൗദി അറേബ്യയിലെ റിയാദില്‍ ജോലി ചെയ്യുന്നതിനിടെ 2015ലാണ് ഫൈസല്‍ ഇസ്ലാം മതം സ്വീകരിക്കുന്നത്. പിന്നീട് നാട്ടിലെത്തി ശേഷം ഭാര്യയും മക്കളും ഫൈസലിന്റെ പാത സ്വീകരിച്ചിരുന്നു. മതം മാറിയ ഫൈസലിനും കുടുംബത്തിനും സംഘ്പരിവാര്‍ പ്രവര്‍ത്തകരില്‍ നിന്നും ഭീഷണിയുണ്ടായിരുന്നു. ഇതിനിടെ അദ്ദേഹം തിരിച്ച് ഗള്‍ഫില്‍ പോകാനിരിക്കെയാണ് കൊല്ലപ്പെട്ടത്. ആര്‍എസ്എസ് സഹകാര്യവാഹക് മഠത്തില്‍ നാരായണന് ഉള്‍പെടെയുള്ള 12 പേര് കേസില്‍ പ്രതചേര്ക്കപ്പെട്ട് അറസ്റ്റിലായിരുന്നു. പ്രതികള്‍ ജാമ്യത്തിലാണുള്ളത്. പ്രതികളിലൊരാളായ ബിബിന്‍ കഴിഞ്ഞ 24ന് കൊല്ലപ്പെട്ടിരുന്നു. ബിബിന്‍ കൊല്ലപ്പെട്ട കേസില്‍ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
RECENT NEWS

പുത്തനത്താണിയിൽ സ്കൂൾ അധ്യാപികയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി
പുത്തനത്താണി: ചേരുലാൽ ഹൈസ്ക്കൂളിലെ അധ്യാപികയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പുത്തനത്താണിക്കടുത്ത് ചേരുലാൽ ഹൈസ്കൂൾപടി എടത്തട്ടത്തിൽ സക്കീർ മാസ്റ്ററുടെ ഭാര്യ ജസിയ (46) ആണ് മരിച്ചത്. വീടനകത്ത് വെച്ച് പൊള്ളലേറ്റ നിലയിലാണ് കണ്ടെത്. ഗ്യാസ് [...]