നഗരസഭയുടെ ദീര്‍ഘവീക്ഷണത്തിന് നാടിന്റെ അഭിനന്ദനം

നഗരസഭയുടെ ദീര്‍ഘവീക്ഷണത്തിന് നാടിന്റെ അഭിനന്ദനം

മലപ്പുറം: ജില്ലയിലെ നഗരങ്ങളും ഗ്രാമങ്ങളുമെല്ലാം വെള്ളത്തില്‍ മുങ്ങിയപ്പോഴും മലപ്പുറത്തെ രക്ഷിച്ചത് നഗരസഭയുടെ ദീര്‍ഘവീക്ഷണം. മലപ്പുറം വലിയതോട് നവീകരിച്ചതാണ് നഗരത്തെ രക്ഷിച്ചത്. മുന്‍ വര്‍ഷങ്ങളില്‍ ചെറിയ മഴ പെയ്താല്‍ പോലും വെള്ളം കയറിയിരുന്ന പ്രദേശങ്ങളില്‍ പോലും ഇത്തവണ വെള്ളം കയറിയിട്ടില്ല.

കഴിഞ്ഞ വേനലിലാണ് പൊതുജന പങ്കാളിത്തത്തോടെ വലിയതോട് നവീകരിച്ചത്. നഗരസഭയുടെ നേതൃത്വത്തില്‍ നടത്തിയ പ്രവര്‍ത്തനത്തെ അ്ന്ന് ധനമന്ത്രി തോമസ് ഐസക് നേരിട്ടെത്തി അഭിനന്ദിക്കുകയും ചെയ്തിരുന്നു. കാലവര്‍ഷം ഇത്ര ശക്തമല്ലാഞ്ഞിട്ട് പോലും കഴിഞ്ഞ വര്‍ഷം മേല്‍മുറി ഭാഗങ്ങളിലെല്ലാം വെള്ളം കയറിയിരുന്നു. തോട് നവീകരിച്ചതും സ്ഥാപനങ്ങളില്‍ നിന്നുള്ള മലിനജലം തോട്ടിലേക്ക് ഒഴുക്കുന്നത് തടയുന്നതും വെള്ളം കയറുന്നത് തടയാനായി.

നഗരസഭയുടെ ദീര്‍ഘവീക്ഷണത്തിന് അഭിനന്ദമറിയിച്ച് സാമുഹിക മാധ്യമങ്ങളില്‍ പോസ്റ്റുകളും പ്രചരിക്കുന്നുണ്ട്. മലപ്പുറം നഗരസഭ രൂപീകരിച്ചതിന് ശേഷം ചെയ്ത ഏറ്റവും മികച്ച പ്രവൃത്തിയാണിതെന്ന് പൊതുജനങ്ങള്‍ പറയുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം മഴ ആഘോഷിക്കാന്‍ കഴിഞ്ഞത് നഗരസഭയുടെ ദീര്‍ഘവീക്ഷണമാണെന്നും പ്രദേശവാസികള്‍ പറയുന്നു.

Sharing is caring!