വയല് നികത്തി വ്യാജരേഖ ഉപയോഗിച്ച് കെട്ടിടം നിര്മിച്ചതായി പരാതി

മലപ്പുറം: വയല് നികത്തി കെട്ടിടം നിര്മിക്കുകയും വ്യാജരേഖ ഉപയോഗിച്ച് കെട്ടിടത്തിന് നമ്പര് നേടിയെടുക്കുകയും ചെയ്തതായി പരാതി. സിപിഐ നേതാവും എവൈഎഫ് ജില്ലാ സെക്രട്ടറിയുമായ വ്യക്തിക്കെതിരെയാണ് പരാതി ഉയര്ന്നത്
വ്യാജരേഖ ചമച്ച സംഭവത്തില് സിപിഐ നേതാവിനെതിരെയും അതിന് കൂട്ട് നിന്ന വില്ലേജ് ഓഫീസറെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മങ്കട സ്വദേശി കെപി അബ്ദുല് നാസറാണ് നേതാവിനും വില്ലേജ് ഓഫീസര്ക്കുമെതിരെ സംസ്ഥാന പോലീസ് മേധാവിക്കും മുഖ്യമന്ത്രിക്കും പരാതി നല്കിയത്. സര്വെ നമ്പര് 42/6എ യില് കെട്ടിടം നിര്മിക്കുകയും വ്യാജ കൈവശ സര്ട്ടിഫിക്കറ്റുണ്ടാക്കി നമ്പര് നേടിയെടുക്കുകയും ചെയ്തതായി പരാതിയില് പറയുന്നു. റവന്യൂ രേഖകള് പ്രകാരം ഈ ഭൂമി നഞ്ച ഭൂമിയാണെന്നും പരാതിയിലുണ്ട്.
ഭരണ സ്വാധീനമുപയോഗിച്ച് നടത്തുന്ന അഴിമതികള് തടയണമെന്നും പരാതിക്കാരന് ആവശ്യപ്പെട്ടിട്ടുണ്ട്. സിപിഐ സര്വീസ് സംഘടനയായ ജോയന്റ് കൗണ്സിലിന്റെ പ്രവര്ത്തകനാണ് വില്ലേജ് ഓഫീസറെന്നും പരാതിക്കാരന് വാര്ത്താ സമ്മേളനത്തില് പറഞ്ഞു.
RECENT NEWS

വൃശ്ചിക പൂജയ്ക്ക് മേളം കൊട്ടുന്നതിനിടെ വാദ്യകലാകാരൻ കുഴഞ്ഞ് വീണു മരിച്ചു
വണ്ടൂർ: വാദ്യകലാകാരൻ കുഴഞ്ഞ് വീണു മരിച്ചു. ഷാരിയിൽ തൃക്കുന്നശ്ശേരി വിപിൻദാസ് (44) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് 6 മണിയോടെ തുവ്വൂർ തേക്കുന്നിൽ വെച്ചാണ് സംഭവം. ദേവീക്ഷേത്രത്തിൽ പതിവ് വൃശ്ചിക പൂജക്കിടെ സഹപ്രവർത്തകരോടെപ്പം മേളം [...]