ബിബിന്‍ വധക്കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

തിരൂര്‍: ആര്‍ എസ് എസ് ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ബിബിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാളെ കൂടി പോലീസ് അറസ്റ്റു ചെയ്തു. ഐങ്കലം കാടഞ്ചേരിയിലെ മറവഞ്ചേരി സ്വദേശി തോട്ടു പാടത്ത് മുഹമ്മത് അഷറഫ് (49 ) ആണ് അറസ്റ്റിലായത്. കൊലയാളി സംഘത്തിലെ പ്രതിയെ ഒളിവില്‍ താമസിക്കുന്നതിന് സഹായിച്ചതിനാണ് പോലീസ് ഇയാളെ അറസ്റ്റു ചെയ്തത്.
തിരൂര്‍ സി ഐയുടെ ഓഫിസിലേക്ക് വിളിച്ചു വരുത്തിയാണ് അറസ്റ്റ് ചെയ്തത്. കേസില്‍ ഒരു സ്ത്രീയുള്‍പ്പെടെയുള്ളവര്‍ നേരത്തെ അറസ്റ്റിലായിരുന്നു. മതം മാറിയതിന്റെ പേരില്‍ കൊടിഞ്ഞി സ്വദേശി ഫൈസലിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായിരുന്നു ബിബിന്‍. കഴിഞ്ഞ വര്‍ഷം നവംബറിലായിരുന്നു ഫൈസലിന്റെ കൊലപാതകം. ഇതിന്റെ പ്രതികാരമാണ് ബിബിന്റെ കൊലപാതകമെന്നാണ് പോലീസ് നിഗമനം.
RECENT NEWS

കരിപ്പൂരില്‍ ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്തിയ 45 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി
കരിപ്പൂര്‍: അബുദാബിയില്‍ നിന്നും എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാന്തതില്‍ ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 863 ഗ്രാം സ്വര്‍ണമിശ്രിതം പിടികൂടി. കോഴിക്കോട് കല്ലാച്ചി സ്വദേശിയായ ചെറിയതയ്യില്‍ ഷമീമില്‍ (26) ആണ് സ്വര്‍ണം കടത്താന്‍ [...]