ജനവിരുദ്ധ ഭരണത്തിനെതിരെ വേങ്ങര വിധിയെഴുതുമെന്ന് കെ എന്‍ എ ഖാദര്‍

ജനവിരുദ്ധ ഭരണത്തിനെതിരെ വേങ്ങര വിധിയെഴുതുമെന്ന് കെ എന്‍ എ ഖാദര്‍

മലപ്പുറം: വേങ്ങര മണ്ഡലത്തില്‍ നിന്നും വന്‍ ഭൂരിപക്ഷത്തോടെ ജയിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് യു ഡി എഫ് സ്ഥാനാര്‍ഥി കെ എന്‍ എ ഖാദര്‍. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനു ശേഷം പാണക്കാടെത്തിയ അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയത്തിനെതിരെ ജനം വിധിയെഴുതുമെന്ന് അദ്ദേഹം പറഞ്ഞു.

സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചയില്‍ പല പേരുകളും ഉയര്‍ന്നു വരുന്നത് സ്വാഭാവികമാണ്. മുസ്ലിം ലീഗില്‍ വേങ്ങര മണ്ഡലത്തില്‍ സ്ഥാനാര്‍തിയാകാന്‍ യോഗ്യതയുള്ള പലരുമുണ്ട്. അതുപോലെ തന്നെ പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറി സ്ഥാനം മികച്ച രീതിയില്‍ മുന്നോട്ട് കൊണ്ടുപോകാന്‍ യു എ ലത്തീഫിനും കഴിയുമെന്ന് കെ എന്‍ എ ഖാദര്‍ പറഞ്ഞു.

പി കെ കുഞ്ഞാലിക്കുട്ടി തുടങ്ങിവെച്ച വികസന പ്രവര്‍ത്തനങ്ങള്‍ തുടരാനാകും തന്റെ ശ്രമമെന്ന് കെ എന്‍ എ ഖാദര്‍ പറഞ്ഞു.

Sharing is caring!