കെഎന്‍എ ഖാദര്‍ യുഡിഎഫ് സ്ഥാനാര്‍ഥി

മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി കെ.എന്‍.എ ഖാദറിനെ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചു. പാണക്കാട് ചേര്‍ന്ന ഉന്നതാധികാരസമിതി യോഗത്തിന് ശേഷമായിരുന്നു സ്ഥാനാര്‍ഥി പ്രഖ്യാപനം. സ്ഥാനാര്‍ഥി പട്ടികയില്‍ പേരുണ്ടായിരുന്ന അഡ്വ യു എ ലത്തീഫ് കെഎന്‍എ ഖാദറിന് പകരം ജില്ലാ സെക്രട്ടറിയാവുമെന്നും തങ്ങള്‍ അറിയിച്ചു.

2001 ല്‍ കൊണ്ടോട്ടിയിലും 2011 ല്‍ വള്ളിക്കുന്നിലും ലീഗ് സ്ഥാനാര്‍ഥിയായി കെഎന്‍എ ഖാദര്‍ വിജയിച്ചിരുന്നു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഉയര്‍ന്ന ഭൂരിപക്ഷം നേടി വിജയിക്കാനാവുമെന്നാണ് പ്രതീക്ഷയെന്ന് കെഎന്‍എ ഖാദര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. യുഡിഎഫിന് അനുകലൂമായ സാഹചര്യമാണ് നിലവിലുള്ളത്. സംസ്ഥാന സര്‍ക്കാരിന്റെ ന്യൂനപക്ഷ-ദലിത് വിരുദ്ധ നടപടികളും വിലക്കയറ്റവും മുസ്‌ലിം ലീഗിന് അനുകൂലമാവുമെന്നും അദ്ദേഹം പറഞ്ഞു.

Sharing is caring!