കെ പി എ മജീദ് പിന്വാങ്ങി; സ്ഥാനാര്ഥി നിര്ണയത്തില് യു എ ലത്തീഫിന് മുന്തൂക്കം

മലപ്പുറം: വേങ്ങര ഉപതിരഞ്ഞെടുപ്പിലെ യു ഡി എഫ് സ്ഥാനാര്ഥിയെ നാളെ പ്രഖ്യാപിക്കും. രാവിലെ പത്തു മണിക്ക് പാര്ട്ടി അധ്യക്ഷന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വസതിയിലാണ് സ്ഥാനാര്ഥി പ്രഖ്യാപനം. പാര്ട്ടി സംസ്ഥാന ജനറല് സെക്രട്ടറി കെ പി എ മജീദ് പിന്മാറിയ സാഹചര്യത്തില് പാര്ട്ടി ജില്ലാ സെക്രട്ടറി കെ എന് എ ഖാദറിനും, ലീഗ് നേതാവ് യു എ ലത്തീഫിനുമാണ് മുന്തൂക്കം.
ഇന്ന് അപ്രതീക്ഷിതമായി മാധ്യമ പ്രവര്ത്തകരോടാണ് കെ പി എ മജീദ് താന് സംഘടനാ സംവിധാനത്തില് ശ്രദ്ധയൂന്നുകയാണെന്ന് അറിയിച്ചത്. സംഘടന ചുമതല ഭാരിച്ച ചുമതലയാണെന്നും, പാര്ട്ടിയുടെ മെംബര്ഷിപ്പ് പ്രവര്ത്തനങ്ങള് തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യങ്ങള് പാര്ട്ടി അധ്യക്ഷനെ അറിയിച്ചെന്നും, സംഘടനാ നേതൃത്വത്തില് നില്ക്കുന്നതാണ് താല്പര്യമെന്നും അറിയിച്ചെന്നും കെ പി എ മജീദ് പറഞ്ഞു. താനിരിക്കെ മറ്റു പേരുകള് ചര്ച്ച ചെയ്യുന്നതിലുള്ള അനൗചിത്യം ഒഴിവാക്കാനാണ് തന്റെ നിലപാട് വ്യക്തമാക്കിയതെന്ന് അദ്ദേഹം പറഞ്ഞു.
RECENT NEWS

സൗദി അറേബ്യയില് ചികിത്സയില് കഴിയുകയായിരുന്ന ഒതുക്കുങ്ങൽ സ്വദേശി മരിച്ചു
റിയാദ്: സൗദി അറേബ്യയില് ചികിത്സയില് കഴിയുകയായിരുന്ന മലയാളി പ്രവാസി ഹൃദയാഘാതംമൂലം മരിച്ചു. മലപ്പുറം കോട്ടക്കലിന് സമീപം ഒതുക്കുങ്ങല് കുളത്തൂര്പറമ്പ് മാവുളി വീട്ടില് കൃഷ്ണന് ആണ് മരിച്ചത്. 50 വയസ്സുണ്ട്. ശാരീരിക ബുദ്ധിമുട്ടുകള് അലട്ടിയിരുന്ന [...]