മലപ്പുറത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

മലപ്പുറത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

മലപ്പുറം: കനത്ത മഴയെത്തുടര്‍ന്ന് മലപ്പുറം ജില്ലയിലെ പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒഴിയകെയുള്ളവയ്ക്ക് നാളെ അവധി പ്രഖ്യാപിച്ചു. ജില്ലാ കലക്ടര്‍ അമിത് മീണയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കിയത്. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നേരത്തെ തന്നെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു.

തുടര്‍ച്ചയായ മൂന്നാം ദിവസവും ജില്ലയില്‍ കനത്ത മഴ തുടരുകയാണ്. നാടുകാണി ചുരത്തിന്റെ ചില ഭാഗങ്ങളില്‍ നിന്ന് മണ്ണിടിച്ചില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ജില്ലയിലെ പ്രധാനപ്പെട്ട പുഴകളിലെല്ലാം ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നിട്ടുണ്ട്. പല സ്ഥലത്തു നിന്നും കാലവര്‍ഷ കെടുതികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മഴ അടുത്ത ദിവസങ്ങളിലും തുടര്‍ന്നാല്‍ സ്ഥിതിഗതികള്‍ വഷളാകും.

Sharing is caring!