ഗോവ ടൂര്‍ണമെന്റില്‍ ഗോകുലം എഫ് സിക്ക് തോല്‍വി

മലപ്പുറം: പ്രഥമ AWES കപ്പ് ഫൈനലില്‍ മലപ്പുറത്തിന്റെ സ്വന്തം ടീമായ ഗോകുലം എഫ് സിക്ക് തോല്‍വി. ഡെംപോ എഫ് സിയോട് പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് ഗോകുലം പരാജയപ്പെട്ടത്. ആദ്യ പകുതിയില്‍ 1-0ത്തിന് മുന്നിട്ട് നിന്ന ശേഷമായിരുന്നു ഗോകുലത്തിന്റെ തോല്‍വി.
ആദ്യ പകുതിയുടെ 31-ാം മിനുറ്റില്‍ വിദേശ താരം അഡലജെയാണ് ഗോകുലത്തിനായി ഗോള്‍ സ്കോര്‍ ചെയ്തത്. കളിയില്‍ മുന്‍തൂക്കം നേടിയ ഗോകുലം അത് 70-ാം മിനുറ്റുവരെ നിലനിറുത്തി. പക്ഷേ സെല്‍ഫ് ഗോളിലൂടെ ഡെംപോ മല്‍സരത്തിലേക്ക് തിരിച്ചെത്തി. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഗോകുലത്തിന്റെ ഷിനുവിന്റെയും, അര്‍ജുന്റെയും ഷോട്ടുകള്‍ ലക്ഷ്യത്തിലെത്തിയിട്ടില്ല. മല്‍സരത്തില്‍ 4-1നായിരുന്നു ഡെംപോയുടെ വിജയം.
കഴിഞ്ഞ സീസണില്‍ ഇന്റര്‍ ക്ലബ് ചാംപ്യന്‍ഷിപ്പിലും ഗോകുലം ഫൈനലില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പരാജയപ്പെട്ടിരുന്നു. പ്രഥമ കേരള പ്രീമിയര്‍ ലീഗിന്റെ സെമി ഫൈനലില്‍ തൃശൂര്‍ എഫ് സിയോടും ഗോകുലം പരാജയപ്പെട്ടിരുന്നു. ടീമിന്റെ രണ്ടാം സീസണ് വിജയത്തോടെ തുടങ്ങാമെന്ന പ്രതീക്ഷയ്ക്കാണ് ഡെംപോ എഫ് സിയില്‍ നിന്ന് തിരിച്ചടിയേറ്റത്.
RECENT NEWS

സമസ്ത-സി ഐ സി തർക്കത്തിൽ നേതാക്കളുടെ ചർച്ച, എല്ലാം നന്മയിലേക്കാകട്ടെയെന്ന് സാദിഖലി തങ്ങൾ
കോഴിക്കോട്: സമസ്ത നേതാക്കളുമായി വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് മുസ് ലിം ലീഗ് നേതാക്കൾ ചർച്ച നടത്തി. സമസ്ത-സി ഐ സി പ്രശ്നം ഗുരുതരമായ സാഹചര്യത്തിലാണ് ഇരുകൂട്ടരും ഒന്നിച്ചിരുന്ന് പ്രശ്നങ്ങൾ ചർച്ച ചെയ്തത്. യോഗത്തിന്റെ ചിത്രം പങ്കുവെച്ച് നല്ലൊരു [...]