ഷാഹിദയുടെ അറസ്റ്റ് അന്യായമെന്ന് ഹമീദ് വാണിയമ്പലം
മലപ്പുറം: ബിപിന്‍ വധക്കേസിലെ കുറ്റാരോപിതനായ വ്യക്തിയുടെ ഭാര്യ ഷാഹിദയെ അറസ്റ്റ് ചെയ്ത നടപടി അന്യായമാണെന്നും അവരെ ഉടനെ വിട്ടയക്കണമെന്നും വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം. കേരളത്തില്‍ പോലീസ് രാജാണ് നടക്കുന്നത്. ഭര്‍ത്താവിന് നേരെ കുറ്റാരോപണമുണ്ടെന്നു കരുതി ഒരു സ്ത്രീയെ വീട്ടില്‍ കയറി അറസ്റ്റ് ചെയ്ത് ജയിലിലടക്കുക എന്നത് കേട്ടുകേള്‍വിയില്ലാത്ത കാര്യമാണ്. അതാണ് തിരൂരില്‍ സംഭവിച്ചത്.
അറസ്റ്റിന് ന്യായം ചമക്കാന്‍ കള്ളക്കേസുകള്‍ പോലീസ് സൃഷ്ടിക്കുകയാണ്. കേരളാ പോലീസ് വിവേചനപരമായാണ് പെരുമാറുന്നത്. ഫൈസല്‍ വധക്കേസിലെ കുറ്റവാളികളെ നീതിപൂര്‍വ്വം കൈകാര്യം ചെയ്യുന്നതില്‍ പോലീസിനും പ്രോസിക്യൂഷനും സംഭവിച്ച മനപൂര്‍വമായ വീഴ്ചയാണ് ബിപിന്‍ വധത്തിനിടയാക്കിയത്.
ആ കൊലപാതകത്തിലെയും കുറ്റവാളികളെ ശിക്ഷിക്കണം. പക്ഷേ കുറ്റാരോപിതരുടെ കുടുംബങ്ങളിലെ സ്ത്രീകള്‍ക്ക് നേരെയുള്ള പോലീസ് കൈയ്യേറ്റം നിയമവിരുദ്ധവും മനുഷ്യാവകാശ ലംഘനവുമാണ്. തിരൂരില്‍ അറസ്റ്റ് ചെയ്ത ഷാഹിദയെ ഉടന്‍ വിട്ടയക്കണം. പോലീസിലെ ഇരട്ട നീതി കേരളീയ സമൂഹം തിരിച്ചറിയണമെന്നും കേരളത്തിലുള്ളത് മതേതര സര്‍ക്കാരാണെങ്കില്‍ പോലീസിനെ തിരുത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
RECENT NEWS
ആരാണ് ഷൗക്കത്തെന്ന് അൻവർ; നിലമ്പൂരിൽ വി എസ് ജോയ് യു ഡി എഫ് സ്ഥാനാർഥിയാകണം
തിരുവനന്തപുരം: നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് പി വി അൻവർ. യു ഡി എഫ് സ്ഥാനാർഥിക്ക് നിലമ്പൂരിൽ പിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു. പിണറായിസത്തിന് അവസാനത്തെ ആണി അടിക്കാനാണ് നിലമ്പൂരിൽ യു ഡി എഫിന് പിന്തുണ പ്രഖ്യാപിക്കുന്നതെന്ന് അൻവർ [...]