പി പി ബഷീര്‍ വേങ്ങരയില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥി

മലപ്പുറം: വേങ്ങര നിയമസഭ ഉപതിരഞ്ഞെടുപ്പില്‍ പി പി ബഷീറിനെ ഇടതു മുന്നണി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു. ഇന്ന് തിരുവനന്തപുരത്ത് ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റിനു ശേഷമായിരുന്നു ഔദ്യോഗിക പ്രഖ്യാപനം. തിരൂരങ്ങാടി ഏരിയ കമ്മിറ്റി അംഗവും, മികച്ച പ്രഭാഷകനുമാണ് അഭിഭാഷകന്‍ കൂടിയായ പി പി ബഷീര്‍.

കഴിഞ്ഞ നിയമസഭ തിരിഞ്ഞെടുപ്പിലും പി പി ബഷീര്‍ തന്നെയായിരുന്നു ഇടതു മുന്നണി സ്ഥാനാര്‍ഥി. അന്ന് പി കെ കുഞ്ഞാലിക്കുട്ടിയോട് 38,057 വോട്ടുകള്‍ക്കായിരുന്നു തോല്‍വി. എ ആര്‍ പഞ്ചായത്തിലെ മുന്‍ വാര്‍ഡംഗമായിരുന്നു പി പി ബഷീര്‍. ഓള്‍ ഇന്ത്യ ലോയേഴ്‌സ് യൂണിയന്‍ സംസ്ഥാന കമ്മിറ്റി അംഗവുമാണ് പി പി ബഷീര്‍.

Sharing is caring!