ട്രോള്‍ മലപ്പുറം; ഇവിടുത്തെ ട്രോളാണ് ട്രോള്‍

ട്രോള്‍ മലപ്പുറം; ഇവിടുത്തെ ട്രോളാണ് ട്രോള്‍

മലപ്പുറം: സോഷ്യല്‍ മീഡിയയില്‍ കൂടുതല്‍ പേര്‍ സമയം ചെലവഴിക്കുന്ന ഒന്നാണ് ട്രോള്‍ പേജുകള്‍. പേജുകളിലും ഗ്രൂപ്പുകളിലും വരുന്ന ട്രോളുകള്‍ വായിച്ച് ചിരിക്കാത്തവര്‍ ആരുമുണ്ടാവില്ല. പത്രങ്ങളില്‍ വരുന്ന കാര്‍ട്ടുണകളുടെ സ്ഥാനമാണ് ഇന്ന് ഓരോ ട്രോളിനുമുള്ളത്. ഒരു പക്ഷെ, അതിനേക്കാള്‍ സ്വീകര്യതയുമുണ്ടാവാം.

പല തരത്തിലുള്ള ട്രോള്‍ പേജുകളുണ്ടെങ്കിലും അതില്‍ നിന്നെല്ലാം വ്യത്യസ്തമാണ് ട്രോള്‍ മലപ്പുറം പേജ്. ജില്ലകളുടെ പേരിലുള്ള ട്രോള്‍ പേജുകളില്‍ ഏറ്റവും ആക്റ്റീവായതും മലപ്പുറം പേജ് തന്നെ. പേജ് നിര്‍മിച്ച് ചുരുങ്ങിയ കാലത്തിനകം തന്നെ പതിനായിരങ്ങളാണ് പേജ് ലൈക്ക് ചെയ്തിരിക്കുന്നത്. വമ്പന്‍ ട്രോള്‍ പേജുകളായ ഐസിയുവിനോടും ട്രോള്‍ മലയാളത്തോടുമെല്ലാം കിടപിടക്കുന്നതാണ് പേജില്‍ വരുന്ന ഓരോ പോസ്റ്റുകളും

മലപ്പുറത്തിന്റെ കല, സംസ്‌കാരം, ഭക്ഷണം, സ്ഥലങ്ങളുമായി ബന്ധപ്പെട്ടവ തുടങ്ങിയവയാണ് പ്രധാനമായും ട്രോളുകളായി പേജില്‍ വരുന്നത്. ജില്ലയില്‍ ഉപരിപഠനത്തിന് സീറ്റില്ലാത്തത്, കുട്ടികള്‍ക്ക് കുത്തിവെപ്പെടുക്കാത്തത് തുടങ്ങിയവയുമായി ബന്ധപ്പെട്ട് പോരാട്ടത്തിനും ട്രോള്‍ പേജ് വേദിയാകാറുണ്ട്.

പേജില്‍ വന്ന ചില ട്രോളുകള്‍

 

Sharing is caring!