ജില്ലയിലെ കോണ്‍ഗ്രസ് നേതാവിന്റെ അശ്ലീല ദൃശ്യം പ്രചരിക്കുന്നു

ജില്ലയിലെ കോണ്‍ഗ്രസ് നേതാവിന്റെ അശ്ലീല ദൃശ്യം പ്രചരിക്കുന്നു

എടപ്പാള്‍: കോണ്‍ഗ്രസ് പ്രാദേശിക നേതാവിന്റെ അശ്ലീല ദൃശ്യം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ദൃശ്യം പുറത്തായത് മകന്റെ പ്രണയവുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ. കോണ്‍ഗ്രസിന്റെ തൊഴിലാളി സംഘടനാ നേതാവിന്റെ വീഡിയോ ദൃശ്യമാണ് അബദ്ധത്തില്‍ പുറത്തായത്.

കോളേജില്‍ പഠിക്കുന്ന മകന്റെ പ്രണയവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് വീഡിയോ ദൃശ്യം പുറത്ത് വരാന്‍ കാരണം. സഹപാഠിയുമായുള്ള പ്രണയത്തിന്റെ പേരില്‍ നേതാവിന്റെ മകനെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ മര്‍ദിച്ചിരുന്നു. ഇത് ചോദിക്കാനെത്തിയ പിതാവിനെയും പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ തല്ലി. ഇതിനിടെ കോണ്‍ഗ്രസ് നേതാവിന്റെ മൊബൈല്‍ താഴെ വീഴുകയും മൊബൈല്‍ ലഭിച്ചവര്‍ അതിലുണ്ടായിരുന്ന ദൃശ്യം പ്രചരിപ്പിക്കുകയുമായിരുന്നു.

വീഡിയോ സ്വയം പകര്‍ത്തിയതാണെന്നാണ് പറയപ്പെടുന്നത്. കോണ്‍ഗ്രസിലെ തന്നെ എതിര്‍ഗ്രൂപ്പില്‍ പെട്ടവരാണ് വീഡിയോ പ്രചരിപ്പിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്നത്. നേതാവിന്റെ പോസ്റ്റര്‍ അടക്കം നല്‍കിയാണ് വാട്‌സ്ആപ് അടക്കമുള്ള മാധ്യമങ്ങളില്‍ ഇവ പ്രചരിപ്പിക്കുന്നത്‌

Sharing is caring!