ഉഴവൂര്‍ വിജയനില്ലാത്ത ആദ്യതെരഞ്ഞെടുപ്പ്

ഉഴവൂര്‍ വിജയനില്ലാത്ത ആദ്യതെരഞ്ഞെടുപ്പ്

 

മലപ്പുറം: ശുദ്ധ നര്‍മത്തിലൂടെ രാഷ്ട്രീയത്തിലൂടെ വേറിട്ട മുഖമായിരുന്ന ഉഴവൂര്‍ വിജയന്റെ മരണ ശേഷമുള്ള ആദ്യ പ്രധാന ഉപതെരഞ്ഞെടുപ്പാണെന്ന പ്രത്യേകതയും വേങ്ങരയ്ക്കുണ്ട്. അവസാനമായി അദ്ദേഹം പ്രചരണത്തിനിറങ്ങിയത് മലപ്പുറം ലോകസഭാ ഉപതെരഞ്ഞെടുപ്പിലായിരുന്നു.

മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥിയുടെ പൊതുയോഗങ്ങളില്‍ ഉഴവൂര്‍ വിജയന്റെ സജീവ സാനിധ്യമുണ്ടായിരുന്നു. സ്ത്രീകളെയും ചെറുപ്പക്കാരെയും പൊതുയോഗങ്ങളിലേക്ക് എത്തിക്കാന്‍ അദ്ദേഹത്തിന്റെ സാനിധ്യം സഹായമാവുകയും ചെയ്തിരുന്നു. സമകാലിക സംഭവങ്ങള്‍ ഹാസ്യവും സിനിമാ പേരും കഥയുമെല്ലാം ചേര്‍ത്ത് അദ്ദേഹം നടത്തിയ പ്രസംഗത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഇന്നും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

1952 മാര്‍ച്ച് 15നു കുറിച്ചിത്താനം കാരാംകുന്നേല്‍ ഗോവിന്ദന്‍നായരുടെയും ലക്ഷ്മിക്കുട്ടിയമ്മയുടെയും മകനായി ജനിച്ച ഉഴവൂര്‍ വിജയന്‍ ഇടത് സമര വേദികളിലെ ഒഴിച്ച് കൂടാനാവത്ത സാനിധ്യമായിരുന്നു.

കെഎസ്‌യു വിലൂടെ പൊതുരംഗത്ത് എത്തിയ ഉഴവൂര്‍ വിജയന്‍ സംഘടനയുടെ ജില്ലാ പ്രസിഡന്റ്, സംസ്ഥാന ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. കേരള യൂണിവേഴ്‌സിറ്റി യൂണിയന്‍ ഭാരവാഹിയുമായിട്ടുണ്ട്. പിന്നീട് കോണ്‍ഗ്രസ് പിളര്‍ന്നപ്പോള്‍ എകെ ആന്റണിക്കൊപ്പം കോണ്‍ഗ്രസ് എസിന്റെ ഭാഗമായി മാറി. കോണ്‍ഗ്രസ് എസ് എന്‍സിപിയില്‍ ലയിച്ചപ്പോള്‍ എന്‍സിപിയുടെ കേരളത്തിലെ പ്രധാന മുഖങ്ങളില്‍ ഒന്നായി മാറി ഉഴവൂര്‍ വിജയന്‍. ഉദര, കരള്‍ സംബന്ധമായ രോഗത്തെ തുടര്‍ന്ന് ജൂലൈ 23നാണ് അദ്ദേഹം മരണപ്പെട്ടത്.

 

 

 

 

 

Sharing is caring!