പി പി ബഷീര്‍ വേങ്ങരയില്‍ ഇടതു മുന്നണി സ്ഥാനാര്‍ഥിയാകും

മലപ്പുറം: വേങ്ങര മണ്ഡലത്തില്‍ കഴിഞ്ഞ നിയമസഭ ഇലക്ഷനില്‍ മല്‍സരിച്ച് സ്ഥാനാര്‍ഥിയായ പി പി ബഷീറിനെ ഉപതിരഞ്ഞെടുപ്പിലും മല്‍സരിപ്പിക്കാന്‍ സി പി എമ്മില്‍ ധാരണ. ഇന്ന് മലപ്പുറത്തു ചേര്‍ന്ന ജില്ലാ ഭാരവാഹികളുടെ യോഗത്തിലാണ് തീരുമാനമായത്. ഇത് സംബന്ധിച്ച പ്രഖ്യാപനം നാളെ തിരുവനന്തപുരത്ത് നടക്കും.
തിരൂരങ്ങാടി ഏരിയ കമ്മിറ്റി അംഗവും, അഭിഭാഷകനുമായ പി പി ബഷീര്‍ മണ്ഡലത്തിന് പരിചിതനാണെന്നത് അദ്ദേഹത്തിന് അനുകൂലമായ ഘടകമാകുന്നു. കേവലം ഒരു വര്‍ഷം മുമ്പ് നടന്ന തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായി നിന്നത് ബഷീറിനും അനുകൂല ഘടകമാണ്.
സ്വതന്ത്രനെ രംഗത്തിറക്കി മല്‍സരത്തെ നേരിടാമെന്ന് ധാരണ ഉണ്ടായിരുന്നെങ്കിലും ചുരുങ്ങിയ സമയത്തിനകം പറ്റിയ ആളെ കണ്ടെത്താനും, അയാളെ മണ്ഡലത്തിലെ ജനങ്ങള്‍ക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തിലെത്താനും സാധിക്കാത്തതിനാല്‍ ഒഴിവാക്കുകയായിരുന്നു.
RECENT NEWS

ബൈക്കിൽ കടത്തുകയായിരുന്നു 1.84 കിലോ കഞ്ചാവ് പിടികൂടി താനൂർ പോലീസ്
തിരൂരങ്ങാടി: തെയ്യാലയില്നിന്ന് 1.8 കിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍. താനൂര്‍ തെയ്യാല ഓമച്ചപ്പുഴ റോഡില്‍ മോട്ടോര്‍ സൈക്കിളില്‍ കടത്തിക്കൊണ്ടുവന്ന 1840 ഗ്രാം കഞ്ചാവുമായി തെയ്യാല വെങ്ങാട്ടമ്പലം സ്വദേശി കുണ്ടില്‍ പരേക്കാട്ട് ഉസ്മാന് (41), [...]