ഇടത്പക്ഷ സ്ഥാനാര്‍ഥിയെ ഇന്ന് തീരുമാനിക്കും
മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥിയെ ഇന്ന് തീരുമാനിക്കും. മലപ്പുറത്ത് ചേരുന്ന സിപിഎം ജില്ലാ കമ്മിറ്റി, സെക്രട്ടറിയേറ്റ് യോഗങ്ങള്‍ക്ക് ശേഷമാവും തീരുമാനമുണ്ടാവുക. പാര്‍ട്ടി സംസ്ഥാന സെക്രട്ടരി കോടിയേരി ബാലകൃഷ്ണന് യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. രാവിലെ 11നാണ് സെക്രട്ടറിയേറ്റ് യോഗം ചേരുക.
പൊതു സ്വതന്ത്ര സ്ഥാനാര്‍ഥിയെ പരിഗണിക്കാനാണ് സാധ്യതയെന്ന രീതിയിലാണ് ആദ്യം വാര്‍ത്ത വന്നിരുന്നെങ്കിലും പാര്‍ട്ടി സ്ഥാനാര്‍ഥി തന്നെ നില്‍ക്കുമെന്നാണ് സൂചന. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരൂരങ്ങാടിയില്‍ മത്സരിച്ച നിയാസ് പുളിക്കലകത്തിന്റെ പേരടക്കം പട്ടികയില്‍ ഉയര്‍ന്നിരുന്നെങ്കിലും സ്ഥാനാര്‍ഥിയാകില്ലെന്നാണ് അറിയുന്നത്. ഇടതുപക്ഷ രാഷ്ട്രീയം ഉയര്‍ത്തിപിടിക്കുന്ന സ്ഥാനാര്‍ഥിയാവും വേങ്ങരയില്‍ മത്സരിക്കുക എന്ന് കഴിഞ്ഞ ദിവസം കോടിയേരി ബാലകൃഷ്ണന് പറഞ്ഞിരുന്നു. എസ്എഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് വിപി സാനു, കഴിഞ്ഞ തവണ വേങ്ങരയില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ മത്സരിച്ച പിപി ബഷീര്‍ എന്നിവരുടെ പേരാണ് കൂടുതലായി ഉയര്‍ന്ന് കേള്‍ക്കുന്നത്.
RECENT NEWS
ഉമ്മയുടെ സംസ്ക്കാരം കഴിഞ്ഞ് തിരികെയത്തിയ പ്രവാസി യുവാവ് മരണപ്പെട്ടു
അബുദാബി: അമ്മയുടെ സംസ്കാരം കഴിഞ്ഞ് തിരികെ വന്ന മലയാളി യുവാവ് 20 ദിവസത്തിന് ശേഷം അബുദാബിയില്‍ മരിച്ചു. കാസർകോട് കാഞ്ഞങ്ങാട് ചിത്താരി സ്വദേശിയായ എംപി മുഹമ്മദ് ഇർഷാദ് (36) ആണ് മരിച്ചത്. പ്രവാസ ലോകത്തിനും വേദനയാകുകയാണ് യുവാവിന്റെ വേര്‍പാട്. [...]