സാല്‍ഗോക്കറിനെ തോല്‍പ്പിച്ച് ഗോകുലം ഫൈനലില്‍

സാല്‍ഗോക്കറിനെ തോല്‍പ്പിച്ച് ഗോകുലം ഫൈനലില്‍

പനജി: ശക്തരായ സാല്‍ഗോക്കര്‍ എഫ് സിയെ തോല്‍പ്പിച്ച് ഗോകുലം എഫ്‌സി AWES ടൂര്‍ണമെന്റില്‍ ഫൈനലിലെത്തി. വിദേശ താരം അഡലജെ നേടിയ ഒരു ഗോളനായിരുന്നു ഗോകുലത്തിന്റെ വിജയം.

മത്സരത്തിന്റെ അവസാന നിമിഷങ്ങളിലായിരുന്നു അഡലെജയുടെ ഗോള്‍. ടൂര്‍ണമെന്റില്‍ താരത്തിന്റെ അഞ്ചാം ഗോള്‍ കൂടിയാണിത്. വാസ്‌കോ ഗോവക്കെതിരായ ആദ്യ മത്സരത്തില്‍ ഹാട്രികും നേടിയിരുന്നു.

17ന് നടക്കുന്ന ഫൈനലില്‍ ഡെംപോ എഫ്‌സിയാണ് ഗോകുലത്തിന്റെ എതിരാളികള്‍. പൂനെ സിറ്റിയെ പരാജയപ്പെടുത്തിയാണ് ഡെംപോ ഫൈനലിലെത്തിയത്

 

Sharing is caring!