ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനമായി ; ആദ്യ ദിനം ഒരു പത്രിക

ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനമായി ; ആദ്യ ദിനം ഒരു പത്രിക

മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടപ്പിന്റെ വിജ്ഞാപനം പുറപ്പെടുവിച്ചു. രാവിലെ 11ന് റിട്ടേണിങ് ഓഫീസര്‍ സജീവ് ദാമോദരനാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്. ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ച് ദിവസം ലഭിച്ചത് ഒരു പത്രിക. തമിഴ്‌നാട് രാമനഗര്‍ സ്വദേശി കെ പത്മരാജനാണ് പത്രിക നല്‍കിയത്.

ഒ്‌ക്ടോബര്‍ 11നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുക. സെപ്റ്റംബര്‍ 22വരെ രാവിലെ 11 മുതല്‍ വൈകീട്ട് മൂന്ന് വരെ പത്രിക നല്‍കാം. അവധി ദിവസമായ സെപ്തംബര്‍ 17നും 21നും പത്രിക നല്‍കാനാവില്ല. ഒക്ടോബര്‍ 15നാണ് വോട്ടെണ്ണല്‍. തിരൂരങ്ങാടി പിഎസ്എംഒ കോളേജിലാണ് വോട്ടെണ്ണല്‍ നടക്കുക.

ഇ അഹമ്മദിന്റെ മരണത്തെ തുടര്‍ന്ന് നടന്ന മലപ്പുറം ലോകസഭാ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാനായി പികെ കുഞ്ഞാലിക്കുട്ടി രാജിവെച്ച ഒഴിവിലേക്കാണ് വേങ്ങരയില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. പഞ്ചാബിലെ ഗുരുദാസ്പുര്‍ മണ്ഡലത്തിലേക്കും ഇതോടൊപ്പം ഉപതെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്.

Sharing is caring!