ബിബിന്‍ വധം: ഷാഹിദയുടെ അറസ്റ്റ് ഗൂഡാലോചനയുടെ ചുരുളഴിക്കുമോ?
തിരൂര്‍: ആര് എസ് എസ് പ്രവര്ത്തകന് ബിബിന്റെ വധവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഷാഹിദ ഉന്നത വിദ്യാഭ്യാസത്തിനുടമ. പൊന്നാനി ബ്ലോക്ക് പഞ്ചായത്തിലേക്ക് കഴിഞ്ഞ രണ്ടു തവണ എസ് ഡി പി ഐ സ്ഥാനാര്‍ഥിയായി മല്സരിക്കകുയും, വുമണ്‍സ് ഫ്രണ്ട് വേദികളില്‍ ക്ലാസെടുക്കുകയും ചെയ്തിരുന്നത് ഷാഹിദയായിരുന്നു. കേസിലെ മുഖ്യപ്രതികളില്‍ ഒരാളായ എടപ്പാള്‍ വട്ടംകുളം ലത്തീഫിന്റെ ഭാര്യയാണ് ഷാഹിദ. ഈ അറസ്റ്റോടെ കേസിലെ ഗൂഡാലോചനയെക്കുറിച്ച് കൂടുതല്‍ വിവരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പോലീസ്.
കേരളത്തില്‍ കോളിളക്കമുണ്ടാക്കിയ കൊലപാതകങ്ങളില്‍ ഒന്നാണ് ബിബിന്‍ വധം. മതം മാറിയതിന്റെ പേരില്‍ കൊടിഞ്ഞിയില്‍ ഫൈസല്‍ എന്ന യുവാവിനെ വെട്ടിക്കൊന്ന കേസിലെ പ്രതിയായിരുന്നു ബിബിന്‍. ഈ കൊലപാതകത്തിന്റെ പ്രതികാരമാണ് ബിബിന്‍ വധമെന്നാണ് സൂചന.
ഷാഹിദയ്ക്ക് ബിബിന്‍ കൊല്ലപ്പെടുന്നത് സംബന്ധിച്ച് വിവരം ലഭിച്ചുവെന്നാണ് പോലീസ് പറയുന്നത്. കേസിലെ ഗൂഡാലോചന നടന്നത് ഷാഹിദയും, ഭര്‍ത്താവ് ലത്തീഫും കഴിഞ്ഞിരുന്ന വീട്ടിലാണ്. മുമ്പ് മൂന്നു തവണ ബിബിനെ വധിക്കാന്‍ ശ്രമിച്ചതിനു ശേഷവും സംഘം താമസിച്ചത് ഇവരുടെ വീട്ടിലായിരുന്നു.
RECENT NEWS
നിറം പോരെന്ന് പറഞ്ഞ് അവഹേളനം; നവവധുവിനെ മരിച്ച നിലയിൽ കണ്ടെത്തി
കൊണ്ടോട്ടി സ്വദേശിനി ശഹാന മുംതാസിനെയാണ് (19) വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്