ഉപതെരഞ്ഞെടുപ്പ്; മലപ്പുറത്ത് യുഡിഎഫിന് വിജയം

ഉപതെരഞ്ഞെടുപ്പ്; മലപ്പുറത്ത് യുഡിഎഫിന് വിജയം

മലപ്പുറം: ജില്ലയില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ടിടത്തും യുഡിഎഫ് വിജയിച്ചു. തിരൂര്‍ നഗരസഭയിലെ തുമരക്കാവ്, പെരുവള്ളൂര്‍ പഞ്ചായത്തിലെ കൊല്ലംചിന എന്നിവിടങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. രണ്ട് വോട്ടിനാണ് തിരൂരില്‍ ലീഗ് വിജയിച്ചത്. യുഡിഎഫിന്റെ സിറ്റിങ് സീറ്റുകളായിരുന്നു ഇത് രണ്ടും

രണ്ടിടത്തും മുസ് ലിം ലീഗ് സ്ഥാനാര്‍ഥികളാണ് വിജയിച്ചത്. തുമരക്കാവില്‍ മുസ്ലിം ലീഗിലെ നെടിയില്‍ മുസ്തഫ വിജയിച്ചത് രണ്ടു വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്. യുഡിഎഫ് 662, എല്‍ഡിഎഫ് 660, ബിജെപി 23 എന്നിങ്ങനെയാണ് വോട്ട് ലഭിച്ചത്. പെരുവള്ളൂര്‍ പഞ്ചായത്തിലെ കൊല്ലംചിന വാര്‍ഡില്‍ ലീഗിലെ കെ.ടി.ഖദീജ 469 വോട്ടിനു ജയിച്ചു. യുഡിഎഫ്612, എല്‍ഡിഎഫ്143, ബിജെപി50 എന്നിങ്ങനെയാണ് വോട്ടുനില.

Sharing is caring!