ഫാസിസത്തെ നേരിടാന്‍ ലീഗിന് കഴിയില്ലെന്ന് കോടിയേരി

ഫാസിസത്തെ നേരിടാന്‍ ലീഗിന് കഴിയില്ലെന്ന് കോടിയേരി

തിരുവനന്തപുരം: ഫാസിസത്തെ നേരിടാന്‍ മുസ് ലിം ലീഗിന് കഴിയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് കോടിയേരി ലീഗിനെതിരെ പറഞ്ഞത്.

വര്‍ഗീയതക്കെതിരായ പോരാട്ടമാണ് വേങ്ങര ഉപതെരഞ്ഞെടുപ്പ്. ഇടതുപക്ഷ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുന്ന വ്യക്തിയെ ആയിരിക്കും പാര്‍ട്ടി വേങ്ങരയില്‍ മത്സരിപ്പിക്കുക. ജാതി-മത ഘടകങ്ങള്‍ നോക്കി സ്ഥാനര്‍ഥിയെ പ്രഖ്യാപിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

വേങ്ങരയില്‍ ലീഗിനെതിരേ ശക്തമായ മത്സരം കാഴ്ച്ചവെക്കാനാകും. ഹിന്ദു വര്‍ഗീയതയെ മുസ്ലീം വര്‍ഗീയതകൊണ്ട് ചെറുക്കാനാവില്ലെന്നും കോടിയേരി പറഞ്ഞു.

Sharing is caring!