വിസതട്ടിപ്പ് കേസില്‍ 20വര്‍ഷമായി ഒളിവിലായിരുന്ന കോഡൂര്‍ സ്വദേശി അറസ്റ്റില്‍

മലപ്പുറം: വിസ തട്ടിപ്പുകേസില്‍ ഇരുപതുവര്‍ഷമായി ഒളിവിലായിരുന്ന പ്രതി അറസ്റ്റില്‍. മലപ്പുറം കോഡൂര്‍ ആല്‍പ്പറ്റക്കുളമ്പ് സ്വദേശി കൈതക്കല്‍ കുഞ്ഞഹമ്മദ് എന്ന കുഞ്ഞാപ്പ (51)യാണ് പിടിയിലായത്. 1993ലാണ് കേസിനാസ്പദമായ സംഭവം.
വിദേശത്തേക്കു വിസ ശരിയാക്കിതരാമെന്നു വാഗ്ദാനം ചെയ്തു പരാതിക്കാരനില്‍ നിന്നു പണവും പാസ്‌പോര്‍ട്ടും വാങ്ങി ചെന്നൈയില്‍ എത്തിച്ചു പണമോ പാസ്‌പോര്‍ട്ടോ തിരികെ നല്‍കാതെ മുങ്ങുകയായിരുന്നു. സമാനമായി മറ്റു തട്ടിപ്പുകേസുകളിലും ഇടപ്പെട്ടിരുന്ന ഇയാള്‍ ഇത്രയും കാലം വിവിധയിടങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു. കോടതി ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.
കഴിഞ്ഞദിവസം കുഞ്ഞഹമ്മദ് കോഡൂരിലെ ബന്ധുവീട്ടില്‍ എത്തിയതായി വിവരം ലഭിച്ച മലപ്പുറം പോലീസ് പുലര്‍ച്ചെ വീട്ടിലെത്തി ഇയാളെ പിടികൂടുകയായിരുന്നു. മലപ്പുറം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. എസ്.ഐ ബി.എസ് ബിനു, കെ.സി. ബൈജു, സിപിഒ ഷമീര്‍, ഹുസൈന്‍, രത്‌നകുമാരി എന്നിവരാണ് പ്രതിയെ പിടികൂടിയത്.
RECENT NEWS

മനോദൗര്ബല്യമുള്ള കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി, കോട്ടക്കലില് യുവാവ് അറസ്റ്റില്‍
കോട്ടക്കല്: മനോദൗര്ബല്യത്തിന് ചികില്സയില് കഴിയുന്ന കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. മക്കരപറമ്പ് വടക്കാങ്ങര സ്വദേശി സയിദ് സഹദ് കോയതങ്ങള് കരുമ്പന് തിരുത്തി (34) ആണ് അറസ്റ്റിലായത്. സഹോദരന് കൂട്ടിരിക്കാന് വന്ന [...]