വേങ്ങരയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയെ വിജയിപ്പിക്കാനൊരുങ്ങി ഐ.എന്‍.എല്‍

വേങ്ങരയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയെ വിജയിപ്പിക്കാനൊരുങ്ങി ഐ.എന്‍.എല്‍

വേങ്ങര നിയമ സഭ മണ്ഡലം ഉപതിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്ഥാനാത്ഥിയുടെ പ്രചാരണ രംഗത്ത് സജീവമാകാന്‍ ഐ.എന്‍.എല്‍ ഒരുങ്ങുന്നു.ഇതിന്റെ തുടക്കമെന്നോണം മണ്ഡലത്തിലെയും സമീപ മണ്ഡലങ്ങളിലേയും പ്രധാന പ്രവര്‍ത്തകരെ വിളിച്ച് ചേര്‍ത്ത് നാളെ(15ന്) വൈകുന്നേരം 4 മണിക്ക് വേങ്ങര വ്യാപാരഭവനില്‍ ജില്ല കമ്മിറ്റിയുടെ നേതൃതത്തില്‍ വിപുലമായ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ചേരും.

തിരഞെടുപ്പ് പ്രഖ്യാപനത്തിന്റെ മുമ്പ് ജില്ലാ സമിതി തീരുമാനിച്ച പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ തിരഞ്ഞെപ്പ് തിയ്യതി പ്രഖ്യാപിച്ച സാഹചര്യത്തില്‍ തിരഞെടുപ്പ് ഒരുക്കങ്ങള്‍ക്കായുള്ള പരിപാടിയായി മാറ്റുകയാണുണ്ടായത്. 2011 നിയമസഭ തിരഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് വേണ്ടി ഐ.എന്‍.എല്‍ സ്ഥാനാര്‍ഥിയാണ് വേങ്ങര മണ്ഡലത്തില്‍ മല്‍സരിച്ചിരുന്നത്.പാര്‍ട്ടിയില്‍ നിന്നും ഒരു വിഭാഗം വിട്ട് മാറി ലീഗില്‍ ചേര്‍ന്നതിന്റെ തൊട്ടുടനെ നടന്ന തിരഞെടുപ്പായിരുന്നു ഇത് .പാര്‍ട്ടി സംസ്ഥാന സിക്രട്ടറിമാരിലൊരാളായ കെ.പി ഇസ്മാ ഇലായിരുന്നു ഐ.എന്‍.എല്‍ സ്ഥാനാര്‍ഥി.

മണ്ഡലത്തിലെ ആറ് പഞ്ചായത്തുകളിലും കമ്മിറ്റികളും പ്രവര്‍ത്തകരും വേങ്ങര മണ്ഡലത്തില്‍ ഐ.എന്‍.എല്ലിനുണ്ട്. പ്രവര്‍ത്തകരേക്കാള്‍ കുറേയേറെ അനുഭാവികള്‍ മണ്ഡലത്തിലുണ്ടെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍ .ഇടതു പക്ഷ മുന്നണിക്കകത്ത് നിലവിലുള്ള കക്ഷികളുടെ അംഗബലം പരിഗണിക്കുംബോള്‍ സി.പി.എം കഴിഞാല്‍ മണ്ഡലത്തില്‍ അംഗബലമുള്ളത് എല്‍.ഡി.എഫ് ഔദ്യോഗിക ഘടകകക്ഷിയല്ലെങ്കിലും ഐ.എന്‍.എല്‍ നാണ്. മോദി ഭരണത്തില്‍ സംഘ് പരിവാര്‍ ഫാഷിസത്തെ പ്രതിരോധിക്കാന്‍ ഇടതുപക്ഷ മതേതര പ്രതിരോധമെന്ന സംഘടനയുടെ പ്രഖ്യാപിത നയത്തിന് എറെ പ്രസക്തി വര്‍ദ്ധിച്ച കാലമാണ് നിലവിലെ ഇന്ത്യന്‍ രാഷ്ട്രീയമെന്നാണ് ഐ.എന്‍.എല്‍ നേതൃത്വതത്തിന്റെയും പ്രവര്‍ത്തകരുടേയും വിലയിരുത്തല്‍.ഈ സാഹചര്യം ഉപയോഗപ്പെടുത്തി പ്രവര്‍ത്തകരെ പരമാവധി ഘഉഎ ന് വേണ്ടി തിരഞെടുപ്പ് പ്രചാരണത്തില്‍ സജീവമാക്കാനുള്ള ഒരുക്കത്തിന്റെ ഭാഗം കൂടിയാണ് തിരഞെടുപ്പ് കണ്‍വെന്‍ഷന്‍ .
ഐ.എന്‍.എല്‍ ദേശീയ ട്രഷറര്‍ ഡോ.എ.എ അമീന്‍ ,സംസ്ഥാന ജനറല്‍ സിക്രട്ടറി പ്രഫ: എ.പി അബ്ദുല്‍ വഹാബ്, സിക്രട്ടറിമാരായ കെ.പി ഇസ്മാഇല്‍, എന്‍.കെ അബ്ദുല്‍ അസീസ്, എന്‍.വൈ.എല്‍ ദേശീയ കണ്‍വീനര്‍ സി.പി അന്‍വര്‍ സാദാത്ത് ,ജില്ലാ ഭാരവാഹികളായ സി.എച്ച് മുസ്തഫ ,ടി.എ. സമദ് ഉള്‍പ്പെടെ സംസ്ഥാനത്തെ പ്രമുഖ നേതാക്കളെല്ലാം നാളത്തെ പ്രവര്‍ത്തക കണ്‍വെന്‍ഷനില്‍ സംബന്ധിക്കുമെന്ന് പാര്‍ട്ടി ജില്ല സിക്രട്ടറി സി.പി അബ്ദുല്‍ വഹാബ് അറിയിച്ചു.

Sharing is caring!