വേങ്ങരയില്‍ വെല്‍ഫെയര്‍പാര്‍ട്ടി മത്സരിച്ചേക്കില്ല

വേങ്ങരയില്‍ വെല്‍ഫെയര്‍പാര്‍ട്ടി മത്സരിച്ചേക്കില്ല

വേങ്ങര നിയമസഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പില്‍ കഴിഞ്ഞ തവണ മത്സരിച്ച വെല്‍ഫെയര്‍പാര്‍ട്ടി മത്സരിച്ചേക്കില്ല. കാര്യമായ രാഷ്ട്രീയ ദൗത്യം നിര്‍വഹിക്കാനില്ലെങ്കില്‍ ഉപതെരഞ്ഞെടുപ്പുകളില്‍ മത്സരിക്കേണ്ടെന്ന നിലപാടാണു വെല്‍വെയര്‍പാര്‍ട്ടിക്കുള്ളത്. ഇതുസംബന്ധിച്ചു അന്തിമ തീരുമാനം ഇന്നു തിരുവനന്തപുരത്തുചേരുന്ന സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തിലുണ്ടാകും. കഴിഞ്ഞ തവണ 1,864വോട്ടുകളാണു വെല്‍ഫെയര്‍പാര്‍ട്ടി നേടിയിരുന്നത്.

2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 1.20 ലക്ഷം വോട്ടുകള്‍ പോള്‍ ചെയ്തതില്‍ യു.ഡി.എഫിലെ പി.കെ കുഞ്ഞാലിക്കുട്ടിക്ക് 72,181, എല്‍.ഡി.എഫിലെ പി.പി ബഷീറിന് 34,124, എന്‍.ഡി.എയിലെ പി.ടി ആലി ഹാജിക്ക് 7,055, എസ്.ഡി.പി.ഐയിലെ കല്ലന്‍ അബൂബക്കറിന് 3,049, വെല്‍ഫയര്‍ പാര്‍ട്ടിയുടെ സുരേന്ദ്രന്‍ കരിപ്പുഴയ്ക്ക് 1,864, പി.ഡി.പിയിലെ സുബൈര്‍ സ്വബാഹിക്ക് 1,472 എന്നിങ്ങനെയാണ് വോട്ടുകള്‍ ലഭിച്ചിരുന്നത്.

Sharing is caring!