കോടിയേരി ബാലകൃഷ്ണനെ പരിഹസിച്ച് വിടി ബല്‍റാം

പാലക്കാട്: സിപിഎം സംസ്ഥാന സെക്രട്ടറിക്ക് പരിഹാസവുമായി വിടി ബല്‍റാം എംഎല്‍എ. മലപ്പുറം ലോകസഭാ ഉപതെരഞ്ഞെടുപ്പ് സമയത്ത് അദ്ദേഹം നടത്തിയ വാര്‍ത്താ സമ്മേളനം മുന്‍ നിര്‍ത്തിയാണ് വിടി ബല്‍റാം ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരിക്കുന്നത്.
കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് പോകുന്ന നേതാക്കളുടെ ലിസ്റ്റുമായി പത്രസമ്മേളനത്തിന് വരുന്നതിന് മുമ്പ് എസ്എഫ്ഐ മുന്‍ അഖിലേന്ത്യ സെക്രട്ടറിയും രാജ്യസഭാ എംപിയുമായ റിത്രബ്രതാ ബാനര്‍ജിയുടെ കാര്യം തീരുമാനമാക്കണമെന്ന് പോസ്റ്റില്‍ അദ്ദേഹം പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
വേങ്ങര ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് പോകുന്ന നേതാക്കളുടെ ലിസ്റ്റുമായി കോടിയേരി ബാലകൃഷ്ണന് ഇത്തവണയും പത്രസമ്മേളനവുമായി വരുമായിരിക്കും.
അദ്ദേഹത്തോട് വിനീതമായ ഒരു മുന്നറിയിപ്പ്, എസ്എഫ്ഐയുടെ മുന്‍ അഖിലേന്ത്യാ സെക്രട്ടറിയും രാജ്യസഭാ എംപിയുമായ ആ റിതബ്രതാ ബാനര്‍ജിയുടെ കാര്യം ഒന്ന് തീരുമാനമായിട്ട് മതി ഇവിടത്തെ തള്ളല്‍. പോക്ക് കണ്ടിട്ട് സഖാവ് റിതബ്രതയും സഖാവ് കണ്ണന്താനത്തിന്റെ വഴിയില്ത്തന്നെയാണെന്ന് തോന്നുന്നു.
RECENT NEWS

ദാറുൽഹുദാ ബിരുദദാന സമ്മേളനത്തിന് ഉജ്ജ്വല സമാപനം; 212 ഹുദവി പണ്ഡിതർ കൂടി കർമവീഥിയിൽ
തിരൂരങ്ങാടി: രാജ്യത്തിനകത്തും പുറത്തും സമന്വയ വിദ്യാഭ്യാസത്തിലൂടെ പുതുമാതൃക സൃഷ്ടിക്കുന്ന ദാറുൽഹുദാ ഇസ്ലാമിക സർവ്വകലാശാലയുടെ ബിരുദദാന നേതൃസ്മൃതി സമ്മേളനത്തിന് ഉജ്ജ്വല സമാപ്തി. വാഴ്സിറ്റിയുടെ 26-ാം ബാച്ചിൽ നിന്ന് 12 വർഷത്തെ പഠനവും രണ്ടു വർഷത്തെ [...]