സ്ഥാനാര്‍ഥി ചര്‍ച്ചക്കിടെ പാണക്കാട് അപ്രതീക്ഷിത അതിഥി
മലപ്പുറം: മുസ് ലിം ലീഗിന്റെ സ്ഥാനാര്‍ഥി ചര്‍ച്ചക്കിടെ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ വീട്ടിലെത്തിയ അതിഥി കൗതുകം സൃഷ്ടിച്ചു. വേങ്ങരയില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥി പട്ടികയില്‍ പേര് കേള്‍ക്കുന്ന നിയാസ് പുളിക്കലകത്തിന്റെ സന്ദര്‍ശനമാണ് കൗതുകമായത്.
തെരഞ്ഞെടുപ്പ് അറിയിപ്പ് വന്ന സമയത്തായിരുന്ന നിയാസിന്റെ സന്ദര്‍ശനം. തീയതി പ്രഖ്യാപിച്ചതറിഞ്ഞ പികെ കുഞ്ഞാലിക്കുട്ടി സാദിഖലി ശിഹാബ് തങ്ങളെ കാണാനായി വീട്ടിലെത്തിയ സമയത്തായിരുന്നു നിയാസിന്റെ വരവ്. സാദിഖലി ശിഹാബ് തങ്ങളെ കാണാനായി വീട്ടിലെത്തിയ അദ്ദേഹം മുറ്റത്ത് പികെ കുഞ്ഞാലിക്കുട്ടിയുടെ കാര്‍ കണ്ടു. ഉടന്‍ വാഹനം പിന്നോട്ടെടുത്തെങ്കിലും അല്‍പ്പ സമയത്തിന് ശേഷം വീണ്ടും തിരിച്ച് കയറുകയായിരുന്നു.
അപ്രതീക്ഷിതമായി കണ്ട പികെ കുഞ്ഞാലിക്കുട്ടിയും നിയാസും കൈ കൊടുത്ത് അല്‍പ്പം കുശലം പറഞ്ഞു. ഇരുവരും കൈ കൊടുക്കുന്നത് ക്യാമറയില്‍ പകര്‍ത്തിയപ്പോള്‍ കുഞ്ഞാലിക്കുട്ടിയുടെ പറഞ്ഞത് ഇങ്ങനെ ‘ നിയാസ് വേങ്ങരയില്‍ ഇടത് സ്ഥാനാര്‍ഥിയാകില്ലെന്ന് ഇപ്പോള്‍ ഉറപ്പായില്ലേ ‘.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പികെ അബ്ദുറബ്ബിനെതിരെ തിരൂരങ്ങാടിയില്‍ ശക്തമായ മത്സരം കാഴ്ചവച്ച വ്യക്തിയാണ് നിയാസ് പുളിക്കലകത്ത്. തിരൂരങ്ങാടിയില്‍ 2011 ല്‍ 30208 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു യുഡിഎഫിനുണ്ടായിരുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇത് 6043 ആയി കുറയ്ക്കാന്‍ നിയാസിന് സാധിച്ചിരുന്നു. സിഡ്കോയുടെ ചെയര്മാന് കൂടിയാണ് നിയാസ് പുളിക്കലകത്ത്
RECENT NEWS
ജില്ലയിൽ നാളെ റെഡ് അലർട്ട്; ജാഗ്രത പാലിക്കണമെന്ന് നിർദേശം
മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലും മറ്റും വിനോദസഞ്ചാരം ഒഴിവാക്കണം