കോട്ടയ്ക്കലില്‍ ബൈക്കും ബസും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് മരിച്ചു

കോട്ടയ്ക്കല്‍: ബൈക്കും സ്വകാര്യബസും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് മരിച്ചു. പറപ്പൂര് കേക്കുണ്ട് ഓലപ്പുലാന്‍ കുഞ്ഞാലന്റെ മകന് മുഹമ്മദ് റാഫി(25)യാണ് മരിച്ചത്. ആമപ്പാറ ബസ്റ്റോപ്പിനടുത്തുവെച്ച് ഇന്നലെ രാവിലെ എട്ടിനായിരുന്നു അപകടം. കോട്ടയ്ക്കല്‍ കാടാമ്പുഴ വട്ടപ്പറമ്പ് വഴി ഓടുന്ന വടക്കന്‍ എന്ന സ്വകാര്യ ബസാണ് കോട്ടക്കലിലേക്ക് വരുന്ന വഴി ആമപ്പാറ ബസ്റ്റോപ്പിനടുത്തുവെച്ച് എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിച്ചത്. മരണപ്പെട്ട മുഹമ്മദ്റാഫി ഇതേ റൂട്ടിലോടുന്ന ടി.പി.ട്രാവല്‍സ് ബസിലെ കണ്ടക്ടറാണ്. മരണവാര്‍ത്ത ബസ്സ്ജീവനക്കാരെ ഒന്നടങ്കം സങ്കടത്തിലാഴ്ത്തി. മൃതദേഹം ഇന്ന് പറപ്പൂര് വീണാലുക്കല്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ മറവ് ചെയ്യും. മാതാവ്: സഫിയ. സഹോദരങ്ങള്‍: ഖൈറുന്നീസ, സൈഫുന്നീസ, നജ്മുന്നീസ, നൗഷാദ്.
RECENT NEWS

വി എസ് ജോയിക്കെതിരെ വിമർശനമുന്നയിച്ച് നിലമ്പൂരിലെ കോൺഗ്രസ് നേതാവ് പാർട്ടി വിട്ടു
മലപ്പുറം: മലപ്പുറത്ത് കോൺഗ്രസ് നേതാവ് പാര്‍ട്ടി വിട്ടു. മുൻ കെപിസിസി അംഗവും കര്‍ഷക കോൺഗ്രസ് മുൻ ജില്ലാ പ്രസിഡൻ്റുമായ കെപിഎസ് ആബിദ് തങ്ങളാണ് പാര്‍ട്ടിയില്‍നിന്നും രാജിവെച്ചത്. ഡിസിസി പ്രസിഡൻ്റ് വിഎസ് ജോയിയുടെ വിഭാഗീയ പ്രവര്‍ത്തനങ്ങളില്‍ [...]