സൗദിയില്‍ ഡോക്ടറെ കാത്തുനില്‍ക്കുന്നതിനിടയില്‍ മലപ്പുറത്തുകാരന്‍ കുഴഞ്ഞുവീണ് മരിച്ചു

സൗദിയില്‍ ഡോക്ടറെ  കാത്തുനില്‍ക്കുന്നതിനിടയില്‍  മലപ്പുറത്തുകാരന്‍ കുഴഞ്ഞുവീണ് മരിച്ചു

സൗദിയില്‍ ഡോക്ടറെ കാത്തുനില്‍ക്കുന്നതിനിടയില്‍ മലപ്പുറത്തുകാരന്‍ കുഴഞ്ഞുവീണ് മരിച്ചു. മലപ്പുറം ചേറൂര്‍ മുതുവില്‍കുണ്ട് ചോലക്കത്തൊടി ഹുസൈന്‍ മാസ്റ്ററുടെ മകന്‍ അബ്ദുല്‍ റഷീദ് (40)ആണ് ഹൃദായാഘാതം മൂലം മരണപ്പെട്ടത്.
ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ശറഫിയയിലെ പോളിക്ലിനിക്കില്‍ ഡോക്ടറെ കാണാന്‍ കാത്തിരിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. 20 വര്‍ഷമായി അല്‍ റവാബിയില്‍ മിനിമാര്‍ക്കറ്റ് നടത്തിവരികയായിരുന്ന റഷീദ് അടുത്ത മാസം നാട്ടിലേക്ക് പോകാനിരിക്കുകയായിരുന്നു. മൃതദേഹം റുവൈസ് ഖബറിസ്ഥാനില്‍ മറവ് ചെയ്തു. മാതാവ്: മറിയുമ്മ. ഭാര്യ: ഉമ്മു ഹബീബ. മക്കള്‍: ഫാത്തിമ സിന്‍ഹ, ഫിനാദ് ഫെമി.

Sharing is caring!