കണ്ണമംഗലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജിവെച്ചു
വേങ്ങര: ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി കണ്ണമംഗലം പഞ്ചായത്തില്‍ ലീഗും കോണ്‍ഗ്രസും ഒന്നിക്കുന്നു. യുഡിഎഫ് നേതാക്കള്‍ ചേര്‍ന്നെടുത്ത ധാരണ പ്രകാരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനം കോണ്‍ഗ്രസിന് നല്‍കും. ഇതിനായി മുസ്ലിം ലീഗ് അംഗം പൂക്കുത്ത് മുജീബ് വൈസ് പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞു.
കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിലാണ് ലീഗും കോണ്‍ഗ്രസും അകന്നത്. തുടര്‍ന്ന് ഇരു പാര്‍ട്ടികളും എതിര് ചേരിയില്‍ മത്സരിക്കുകയായിരുന്നു. ചെറുപാര്‍ട്ടികളുമായി ചേര്‍ന്ന് കോണ്‍ഗ്രസ് മത്സരിച്ചെങ്കിലും ലീഗ് ഭരണം പിടിക്കുകയായിരുന്നു. പ്രാദേശിക നേതാക്കളുടെ സാനിധ്യത്തില്‍ പ്രശ്ന പരിഹാരത്തിന് ശ്രമമുണ്ടായിരുന്നെങ്കിലും വിജയിച്ചില്ല. തുടര്‍ന്ന് മുതിര്‍ന്ന യൂഡിഎഫ് നേതാക്കളുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്.
മണ്ഡലത്തിലെ പറപ്പൂര്, എ ആര് നഗര്‍ പഞ്ചായത്തുകളിലും ലീഗും കോണ്‍ഗ്രസും തമ്മില്‍ പ്രശ്നമുണ്ട്. വരും ദിവസങ്ങളില്‍ ഇതും പരിഹരിക്കുമെന്ന് യുഡിഎഫ് നേതാക്കള്‍ അറിയിച്ചു.
RECENT NEWS
ഏലംകുളത്തെ പ്രമുഖ പ്രവാസി വ്യവസായി ഖത്തറിൽ അന്തരിച്ചു
പെരിന്തൽമണ്ണ: ഖത്തറിലെ പ്രമുഖ റസ്റ്ററന്റ് ഗ്രൂപ്പായ ടീ ടൈം മാനേജർ പെരിന്തൽമണ്ണ ഏലംകുളം സ്വദേശി മുഹമ്മദ് ഷിബിലി പാലങ്ങോൽ (42) ഹൃദയാഘാതത്തെ തുടർന്ന് ദോഹയിൽ അന്തരിച്ചു. ഇന്ന് രാവിലെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഹമദ് ആശുപത്രിയിൽ [...]