മുസ്‌ലിം ലീഗിന്റെ ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ പങ്കാളിയാവാന്‍ വാട്‌സ്ആപ് ഗ്രൂപ്പും

മുസ്‌ലിം ലീഗിന്റെ ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ പങ്കാളിയാവാന്‍ വാട്‌സ്ആപ് ഗ്രൂപ്പും

മലപ്പുറം: മുസ്ലിംലീഗ് ദേശീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി യുടെ നേതൃത്വത്തില്‍ ഉത്തരേന്ത്യയില്‍ നടന്നു വരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സഹായവുമായി വാട്സ് ആപ് കൂട്ടായ്മയും. നാഷനല്‍ പൊളിറ്റിക്സ് വാട്സ് ആപ് ഗ്രൂപ്പാണ് പതിവ് രീതികളില്‍ നിന്ന് വിത്യസ്തമായ കൂട്ടായ്മയൊരുക്കുന്നത്. വാട്സ് ആപ് ഗ്രൂപ്പിന്റെ അര്‍ദ്ധ വാര്‍ഷിക സംഗമത്തിലാണ് പദ്ധതി പ്രഖ്യാപനം നടത്തിയത്.

ജാര്‍ഖണ്ഡില്‍ മദ്റസ നിര്‍മ്മാണമുള്‍പ്പെടെയുള്ള വിദ്യാഭ്യാസ, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കാണ് സഹായം നല്‍കുക. മിനി ഊട്ടിയില്‍ നടന്ന സംഗമം മുസ്ലിംലീഗ് ദേശീയ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി ഉദ്ഘാടനം ചെയ്തു. പുള്ളാട്ട് ഷംസുദ്ദീന്‍ അധ്യക്ഷത വഹിച്ചു. ടി.പി.എം ബഷീര്‍ വിഷയാവതരണം നടത്തി.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി.ഉണ്ണികൃഷ്ണന്‍, വേങ്ങര ബ്ലോക്ക് പ്രസിഡന്റ് പി.കെ. അസ്ലു, ആലപ്പുഴ ജില്ലാ മുസ്ലിംലീഗ് സെക്രട്ടറിമാരായ അഡ്വ.എ.എ.റസാഖ്, ബി.എ.ഗഫൂര്‍, യൂത്ത്ലീഗ് സംസ്ഥാന സെക്രട്ടറി ആഷിഖ് ചെലവൂര്‍, ജില്ലാ വൈസ്പ്രസിഡന്റ് ശരീഫ് കുറ്റൂര്‍, അഡ്വ.കെ.കെ.ഷാഹുല്‍ ഹമീദ്, എ.കെ.ആരിഫ് കാസര്‍ഗോഡ്, ടി.ഹംസ വയനാട്, പി.ഹംസ കണ്ണൂര്‍, എ.കെ.മുസ്തഫ, പി.കോയക്കുട്ടി പുളിക്കല്‍, നിസാര്‍ കാടേരി, വി.ടി.മുസ്തഫ, ഇ.കെ.സുബൈര്‍, സത്താര്‍ കുറ്റൂര്‍, ഫത്താഹ് മൂഴിക്കല്‍, മുസ്തഫ പരിയാരം, ഹാരിസ് മാളിയേക്കല്‍, അമീര്‍ ഊരകം, മേക്കറുമ്പില്‍ നാസര്‍, റിയാസ് വെങ്കുളം, കുഞ്ഞിമുഹമ്മദ് പാലപ്പെട്ടി, ഇ.വി.ഷാനവാസ്, ടി. ഫസലുറഹ്മാന്‍, പി.എ.ജവാദ് എന്നിവര്‍ സംസാരിച്ചു. മുസ്ലിംലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി ഓണ്‍ ലൈനില്‍ സംസാരിച്ചു. കേരളത്തിലെ വിവിധ ജില്ലകളിലും ഗള്‍ഫ് രാജ്യങ്ങളിലുമുള്ള മുസ്ലിംലീഗിന്റെ പ്രധാന പ്രവര്‍ത്തകരുടെ ഓണ്‍ലൈന്‍ കൂട്ടായ്മയാണ് നാഷണല്‍ പൊളിറ്റിക്സ് വാട്സ്ആപ് ഗ്രൂപ്പ്.

Sharing is caring!