നടിയുടെ പേര് വെളിപ്പെടുത്തി; ഷംസീര്‍ എംഎല്‍എക്കെതിരെ പരാതി
മലപ്പുറം: കൊച്ചിയില്‍ അക്രമിക്കപ്പെട്ട നടിയുടെ പേരുവെളിപ്പെടുത്തിയ എ.എന്‍ ഷംസീര്‍ എംഎല്‍എക്കെതിരെ പരാതി. നടിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തുകയും ഇരയുടെ പേര് വെളിപ്പെടുത്തുകയും ചെയ്തന്ന് ചൂണ്ടിക്കാട്ടി യൂത്ത് കോണ്‍ഗ്രസ് മലപ്പുറം പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് റയാസ് മുക്കോളിയാണ് മലപ്പുറം ജില്ലാ പോലീസ് മേധാവക്ക് പരാതി നല്‍കിയത്.
ജൂലൈ 23ന് മലപ്പുറം ടൗണ്‍ഹാളില്‍ നടന്ന ഡിവൈഎഫ്ഐ ജില്ലാ കണ്‍വന്‍ഷനിലാണ് എംഎല്‍എ ഇരയുടെ പേര് വെളിപ്പെടുത്തിയത്. പണം ലഭിച്ചാല്‍ കേസ് ഒത്തുതീര്‍പ്പാക്കാന്‍ നടി തയ്യാറുകുമെന്ന പരാമര്‍ശവും പ്രസംഗത്തില്‍ നടത്തിയതായി പരാതിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. പരാതിയോടൊപ്പം എംഎല്‍എയുടെ പ്രസംഗത്തിന്റെ വീഡിയോ ദൃശ്യവും കൈമാറിയിട്ടുണ്ട്. ഐപിസി 228 അനുസരിച്ച് കേസെടുക്കണമെന്ന് റിയാസ് മുക്കോളി ആവശ്യപ്പെട്ടു.
RECENT NEWS
വിവാഹാഭ്യർഥന നിരസിച്ച യുവതിയെ മലപ്പുറം നഗരമധ്യത്തിൽ കുത്തി പരിക്കേൽപിച്ചു യുവാവ്
മലപ്പുറം: വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് യുവതിയെ യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ചു. ഇന്ന് രാവിലെ 9.15ന് മലപ്പുറം പെന്ഷന് ഭവന് റോഡിലാണ് ആക്രമണം നടന്നത്. സംഭവ ശേഷം ബൈക്കില്‍ രക്ഷപ്പെട്ട പ്രതിയായ പാലക്കാട് നല്ലേപ്പിള്ളി സ്വദേശി 25കാരനായ അശ്വിനായി [...]




