വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ എസ്.ഡി.പി.ഐ മത്സരിക്കും

വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ എസ്.ഡി.പി.ഐ മത്സരിക്കും

മലപ്പുറം: വേങ്ങര നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ എസ്.ഡി.ഐയും മത്സരിക്കും.  സ്ഥാനാര്‍ഥി പ്രഖ്യാപനം നാളെ, ഇരുമുന്നണികള്‍ക്കും ശക്തമായ താക്കീതു നല്‍കുകയെന്ന ആശയം മുന്‍നിര്‍ത്തിയാണു ഉപതെരഞ്ഞെടുപ്പില്‍ എസ്.ഡി.പി.ഐ മത്സരിക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വേങ്ങരയില്‍നിന്ന് 3048വോട്ട് നേടിയ എസ്.ഡി.പി.ഐ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വേങ്ങരയില്‍നിന്നും 9048വോട്ടുകള്‍ നേടിയിരുന്നു. ഉപതെരഞ്ഞെടുപ്പില്‍ ഇവ രണ്ടിനെയും മറികടക്കുന്ന വോട്ടുകള്‍ നേടുകയാണു എസ്.ഡി.പി.ഐയുടെ ലക്ഷ്യം.

വേങ്ങര നിയമസഭാ ഉപതെരഞ്ഞെടുപ്പ് ദിവസം അറിഞ്ഞതോടെ രാഷ്ട്രീയ കണ്ണുകള്‍ ഇനി വേങ്ങരയിലാണ്. ഉപതെരഞ്ഞെടുപ്പ് ഒക്‌ടോബര്‍ 11നും വോട്ടെണ്ണല്‍ ഒക്‌ടോബര്‍ 15നുമാണെന്ന പ്രഖ്യാപനം വന്നതോടെ തന്നെ വേങ്ങരയില്‍ തെരഞ്ഞെടുപ്പ് പ്രചരണം തകൃതിയായി. ഇരുമുന്നണികളുടേയും സ്ഥാനാര്‍ഥിയെ അടുത്ത ദിവസങ്ങളില്‍തന്നെ പ്രഖ്യാപിക്കുമെന്നും നേതൃത്വം അറിയിച്ചു.

2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 1.20 ലക്ഷം വോട്ടുകള്‍ പോള്‍ ചെയ്തതില്‍ യു.ഡി.എഫിലെ പി.കെ കുഞ്ഞാലിക്കുട്ടിക്ക് 72,181, എല്‍.ഡി.എഫിലെ പി.പി ബഷീറിന് 34,124, എന്‍.ഡി.എയിലെ പി.ടി ആലി ഹാജിക്ക് 7,055, എസ്.ഡി.പി.ഐയിലെ കല്ലന്‍ അബൂബക്കറിന് 3,049, വെല്‍ഫയര്‍ പാര്‍ട്ടിയുടെ സുരേന്ദ്രന്‍ കരിപ്പുഴയ്ക്ക് 1,864, പി.ഡി.പിയിലെ സുബൈര്‍ സ്വബാഹിക്ക് 1,472 എന്നിങ്ങനെയാണ് വോട്ടുകള്‍ ലഭിച്ചിരുന്നത്.

 

 

Sharing is caring!