വര്‍ണാഭമായി ശോഭയാത്രകള്‍

വര്‍ണാഭമായി ശോഭയാത്രകള്‍

ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ചു ജില്ലയില്‍ വ്യാപകമായി ശോഭയാത്രകള്‍ നടന്നു. വര്‍ണാഭമായ ശോഭയാത്രകളില്‍ ഉണ്ണിക്കണ്ണന്‍മാര്‍ നിറഞ്ഞാടി. ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിന്റെ ഭാഗമായി നടത്തിയ ശോഭയാത്രയില്‍ ആയിരത്തിലേറെ ഭക്തജനങ്ങളും ഉണ്ണികൃഷ്ണന്മാരും അണിനിരന്നു. ശോഭയാത്ര താനൂരിലെ ഇരുപത്തി ഏഴു കേന്ദ്രങ്ങളില്‍ നിന്നും വര്‍ണ്ണപകിട്ടാര്‍ന്ന ഫ്‌ളോട്ടുകളോടെ താനൂര്‍ ജംഗ്ഷനില്‍ സംഗമിച്ച് ശോഭ പറമ്പ് ക്ഷേത്ര മൈതാനിയില്‍ പ്രത്യേകം സജ്ജമാക്കിയ മധുരാ നഗറില്‍ എത്തിചേര്‍ന്നു. ഇതോടനുബന്ധിച്ച് നടത്തിയ പരിപാടിയില്‍ ആര്‍.എസ്.എസ് മലപ്പുറം വിഭാഗ് കാര്യവാഹ് കെ.പി.നന്ദകുമാര്‍, സ്വാഗത സംഘം രക്ഷാധികാരി ഉമാവതി, രമേഷ് വാളപ്പുറത്ത പ്രസംഗിച്ചു.

Sharing is caring!