റോഹിജ്യന്‍ അഭയാര്‍ഥി പ്രശ്‌നം; മുസ്ലിം ലീഗ് മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചു.

മലപ്പുറം: റോഹിജ്യന്‍ അഭയാര്‍ഥികള്‍ക്ക് ഇന്ത്യയില്‍ കഴിയാന്‍ സാഹചര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചു. ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മനുഷ്യാവകാശ കമ്മിഷന്‍ സെക്രട്ടറി ജനറല്‍ അംബുജ് ശര്‍മയ്ക്ക് നിവേദനം നല്‍കിയത്.
മുസ്ലിം ലീഗിന്റെ നേതൃത്വത്തില്‍ ഇന്നലെ ഡല്‍ഹിയില്‍ മ്യാന്‍മാര്‍ വിഷയത്തില്‍ പ്രതിഷേധ പ്രകടനം നടന്നിരുന്നു. മ്യാന്‍മാര്‍ എംബസിയിലേക്ക് നടന്ന പ്രകടനത്തിന് മുസ്ലിം ലീഗ്, യൂത്ത് ലീഗ്, എം എസ് എഫ് നേതാക്കള്‍ നേതൃത്വം നല്‍കി.
ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് മനുഷ്യാവകാശ കമ്മിഷനെ സന്ദര്‍ശിച്ചത്. മ്യാന്‍മാര്‍ അഭയാര്‍ഥികളെ ഇന്ത്യയില്‍ നിന്ന് നാടുകടത്തുന്നതുമായി ബന്ധപ്പെടട് മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ ലീഗ് നേതൃത്വം പങ്കുവെച്ചു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി പി ബാവഹാജി, യൂത്ത് ലീഗ് നേതാവ് സി കെ സുബൈര്‍, എം എസ് എഫ് ദേശീയ അധ്യക്ഷന്‍ ടി പി അഷ്‌റഫ് അലി എന്നിവര്‍ ഇ ടി മുഹമ്മദ് ബഷീറിനൊപ്പമുണ്ടായിരുന്നു.
RECENT NEWS

മലപ്പുറം തേഞ്ഞിപ്പലത്ത് ഒരേ രെജിസ്ട്രെഷന് നമ്പറില് രണ്ട് ജെസിബികള് പിടികൂടി
മലപ്പുറം: മലപ്പുറം തേഞ്ഞിപ്പലത്ത് ഒരേ രെജിസ്ട്രെഷന് നമ്പറില് രണ്ടു ജെസിബികള്. പിടികൂടിയ രണ്ടു ജെ.സി.ബിയും ഒരാളുടേത് തന്നെ. തേഞ്ഞിപ്പാലം അമ്പലപ്പടിയിലും ദേവത്തിയാലില് എന്നിവിടങ്ങളില് നിന്നാണ് വാഹനങ്ങള് പിടികൂടിയത്. കര്ണാടക രെജിസ്റ്ററില് [...]