ശശികലയെ നിയന്ത്രിക്കണമെന്ന് ഐ.എന്‍.എല്‍

പുകള്‍പെറ്റ ഇന്ത്യയുടെ ബഹുസ്വരതയെയും മതേതര മൂല്യങ്ങളെയും ഉയര്‍ത്തി പിടിച്ച് രാജ്യത്ത് സാംസ്കാരിക പ്രവര്‍ത്തനം നടത്തുന്നവരെ നിന്ദ്യമായ ഭാഷയില്‍ അധിക്ഷേപിക്കുകയും കൊലവിളി നടത്തുകയും ചെയ്യുന്ന ഹിന്ദു ഐക്യവേദി നേതാവ് ശശികല പരിഷ്കൃത സമൂഹത്തില്‍ ജീവിക്കുന്നത് കേരളത്തിന് അപമാനമാണ് .
പ്രമുഖ മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷ്കറിന്റെ കൊലപാതകത്തെ ചൂണ്ടി മതേതര നിലപാട് ഉയര്‍ത്തി പിടിച്ച് എഴുതുകയും പ്രസംഗിക്കുകയും ചെയ്യുന്നവരെ ഭീഷണിപ്പെടുത്തുന്ന ശശികല ആഗ്രഹിക്കുന്നത് പ്രശസ്തിയും തീവ്രഹിന്ദുത്വ ചിന്താഗതിക്കാരുടെ ആദരവുമാണ്.
എന്നാല്‍ പ്രബുദ്ധത തയുള്ള മലയാളികള്‍ കേരളീയരുടെ സൗര്യ ജീവിതം അവതാളത്തിലാക്കുന്ന ഒരു ശല്യക്കാരിയായി മാത്രമേ ശശികലയെ കണക്കാക്കൂ. പരമത വിദ്വേഷവും ഭീഷണിയുമായി വിഹരിക്കുന്ന ശശികലയെ നിയമപരമായി നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും ഇന്ത്യന്‍ നാഷണല്‍ ലീഗ് മലപ്പുറം ജില്ല പ്രസിഡന്റ് സി.എച്ച് മുസ്തഫ ,ജനറല്‍ സിക്രട്ടറി ടി.എ സമദ് ,സിക്രട്ടറി സി.പി അബ്ദുല്‍ വഹാബ് എന്നിവര്‍ പ്രസ്ഥാവനയില്‍ പറഞ്ഞു.
RECENT NEWS

കരിപ്പൂരിൽ ശരീരത്തിലൊളിപ്പിച്ച് 1.40 കോടി രൂപയുടെ സ്വർണ കടത്ത്, പ്രതിഫലമായി ഉംറ തീർഥാടനത്തിന്റെ ചെലവും
കരിപ്പൂർ: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള സ്വർണ കടത്തിന് കുറവില്ല. മലദ്വാരത്തിലും, കാർഡ് ബോർഡ് പെട്ടികൾക്കുള്ളിലുമായി കടത്താൻ ശ്രമിച്ച 2.25 കിലോഗ്രാമോളം സ്വർണമാണ് മൂന്ന് വ്യത്യസ്ത യാത്രക്കാരിൽ നിന്നുമായി കോഴിക്കോട് എയർ കസ്റ്റംസ് [...]