ആശുപത്രി ഉപകരണങ്ങള്‍ ‘പുനര്‍ജനി’പ്പിച്ചവരെ കാണാന്‍ എംപിയെത്തി

ആശുപത്രി ഉപകരണങ്ങള്‍ ‘പുനര്‍ജനി’പ്പിച്ചവരെ കാണാന്‍ എംപിയെത്തി

 

മലപ്പുറം: താലൂക്ക് ആശുപ്രതിയിലെ ഉപകരണങ്ങള്‍ ‘പുനര്‍ജനി’പ്പിച്ചവരെ പികെ കുഞ്ഞാലിക്കുട്ടി എംപി നേരിട്ടെത്തി അഭിനന്ദിച്ചു. കോട്ടക്കല്‍ മലബാര്‍ പോളിടെക്‌നിക്ക് കോളേജിലെ നാഷനല്‍ സര്‍വീസ് സ്‌കീം വൊളന്റിയര്‍മാരുടെ നേതൃത്വത്തിലാണ് ആശുപത്രിയിലെ കേടായ ഉപകരണങ്ങള്‍ നന്നാക്കിയെടുത്തത്.

സാങ്കേതിക സ്ഥാപനങ്ങളിലെ എന്‍എസ്എസ് യൂനിറ്റ് വഴി നടപ്പാക്കുന്ന ‘ പുനര്‍ജനി’ പദ്ധതിയുടെ ഭാഗമായി സെപ്റ്റംബര്‍ ആറിനാണ് മലബാര്‍ പോളിടെക്‌നിക്കിലെ വിദ്യാര്‍ഥികള്‍ താലൂക്ക് ആശുപത്രിയില്‍ എത്തിയത്. ഓപറേഷന്‍ തിയറ്ററിലെ സ്‌പോട്ട് ലൈറ്റുകള്‍, എക്‌സ് റേ യന്ത്രം, അഞ്ച് ജനറേറ്ററുകള്‍, ഇന്‍കുബേറ്റര്‍, നെബുലൈസര്‍, സ്‌റ്റെതസ്‌കോപ്പ്, ബിപി അപ്പാരറ്റ്‌സ്, ചക്രകസേരകള്‍ എന്നിവയടക്കം ഒരു കോടിയിലേറെ രൂപ വിലമതിക്കുന്ന ഉപകരണങ്ങള്‍ വൊളന്റിയര്‍മാര്‍ നന്നാക്കിയെടുത്തു.

ആശുപത്രി ഓഡിറ്റോറിയത്തില്‍ നടന്ന അനുമോദനപരിപാടി പികെ കുഞ്ഞാലിക്കുട്ടി എംപി ഉദ്ഘാടനം ചെയ്തു, നഗരസഭ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ റജീന ഹുസൈന്‍, കൗണ്‍സിലര്‍മാരായ ഹാരിസ് ആമിയന്‍, കെകെ മുസ്തഫ, മലബാര്‍ പോളിടെക്‌നിക്ക് വൈസ് പ്രിന്‍സിപ്പല്‍ അബ്ദുല്‍ ജലീല്‍, പ്രോഗ്രാം ഓഫീസര്‍ കെ.പി സജിത് ഡോ. രാജഗോപാല്‍, കോളേജ് ഗവേണിങ് ബോഡി ചെയര്‍മാന്‍ സിപിഎ ലത്തീഫ്, ഡയറക്ടര്‍ ബോര്‍ഡ് അംഗം കെപി അലി അഷ്‌റഫ്, വകുപ്പ് മേധാവികളായ കെപി അബ്ദുല്‍ ബാസിത്, പിസി മെഹ്ബൂബ് എന്നിവര്‍ സംസാരിച്ചു.

Sharing is caring!