ഓര്‍മകള്‍ പുതുക്കി പികെ കുഞ്ഞാലിക്കുട്ടി പഴയ വിദ്യാലയത്തില്‍

ഓര്‍മകള്‍ പുതുക്കി പികെ കുഞ്ഞാലിക്കുട്ടി പഴയ വിദ്യാലയത്തില്‍

തളിപ്പറമ്പ്: കലാലയ ജീവിതത്തിന്റെ ഓര്‍മകള്‍ പുതുക്കി പികെ കുഞ്ഞാലിക്കുട്ടി എംപി വീണ്ടും സര്‍സയ്യിദ് കോളേജില്‍. കോളേജിന്റെ സുവര്‍ണ ജൂബിലി ആഘോഷ പരിപാടിയില്‍ മുഖ്യാതിഥിയായാണ് എംപി വീണ്ടും എത്തിയത്. കലാലയമുറ്റത്തെത്തിയ കുഞ്ഞാലിക്കുട്ടി കോളേജ് ജീവിതത്തെ കുറിച്ചും രാഷ്ട്രീയ ജീവിതത്തെ കുറിച്ചും അയവിറക്കി.

കോഴിക്കോട് ഫാറൂഖ് കോളേജിലെ പ്രീഡിഗ്രി പഠനത്തിന് ശേഷമാണ് പികെ കുഞ്ഞാലിക്കുട്ടി സര്‍സയ്യിദ് കോളേജില്‍ ബികോം വിദ്യാര്‍ഥിയായി എത്തുന്നത്. അവിടെ വച്ച് കെഎസ് യുവിനെതിരെ എംഎസ്എഫ്-കെഎസ്എഫ് സഖ്യത്തില്‍ യുയുസി സ്ഥാനത്തേക്ക് മത്സരിക്കകുയം ചെയ്തിരുന്നു. കുഞ്ഞാലിക്കുട്ടി എന്ന രാഷ്ട്രീയക്കാരന്റെ തുടക്കവും ഇതാണ്.

പി.കെ.കുഞ്ഞാലിക്കുട്ടിയെപ്പോലുള്ള ഉന്നതരായ വ്യക്തികള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നു എന്നതാണ് സര്‍ സയ്യിദ് കോളേജിന്റെ പ്രത്യേകത എന്ന് പറഞ്ഞാണ് പരിപാടി ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസംഗം തുടങ്ങിയത്. പഠിച്ച കലാലയത്തിന്റെ സുര്‍ണ ജൂബിലി ആഘോഷ പരിപാടിയില്‍ മുഖ്യാതിഥിയാവുക എന്നത് അസുലഭ നിമിഷമാണെന്ന് കുഞ്ഞാലിക്കുട്ടി എംപി പറഞ്ഞു. മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്ക് തന്റെ ബികോം ക്ലാസ് കാട്ടികൊടുക്കാനും അദ്ദേഹം മറന്നില്ല.

മന്ത്രിയായ സമയത്ത് കുഞ്ഞാലിക്കുട്ടി മൂന്നുതവണ കോളജിലെത്തിയിട്ടുണ്ട്. എം.പിയായ ശേഷം ആദ്യമായാണ് പികെ കുഞ്ഞാലിക്കുട്ടി കോളേജില്‍ എത്തുന്നത് എന്ന പ്രത്യേകതയും ചടങ്ങിനുണ്ടായിരുന്നു.

 

 

 

 

 

 

Sharing is caring!