3.14 കോടിയുടെ നിരോധിത നോട്ടുമായി മൂന്നുപേര് പെരിന്തല്മണ്ണയില് പിടിയില്

പെരിന്തല്മണ്ണ: 3.14 കോടിയുടെ നിരോധിത നോട്ടുകളുമായി മൂന്നംഗ സംഘത്തെ പെരിന്തല്മണ്ണയില് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ആഡംബരകാറില് കടത്തുകയായിരുന്ന പണവുമായി വയനാട് ചേരമ്പാടി കയ്യൂനി സ്വദേശിയും ചെന്നൈയില് വ്യവസായിയുമായ ഷംസുദ്ദീന് (43), അരീക്കോട് താഴത്തങ്ങാടി സ്വദേശി മൂര്ക്കന് വീട്ടില് അബൂട്ടി (52), മകന് ആദില് (21) എന്നിവരാണ് അറസ്റ്റിലായത്.
ഷെവര്ലേ കാറില് ഒരു സംഘം അങ്ങാടിപ്പുറത്തുവച്ച് നിരോധിത നോട്ടുകള് ബാങ്ക് മുഖേന കൈമാറ്റം ചെയ്യാനെത്തുമെന്ന വിവരമാണ് പൊലീസിന് ലഭിച്ചത്. കാറിന്റെ നമ്പറടക്കം ലഭിച്ചിരുന്നു. തുടര്ന്ന് ടൗണ് ഷാഡോ പൊലീസ് ടീം മഫ്തിയിലും പൊലീസ് വാഹനത്തിലുമായി നടത്തിയ പട്രോളിംഗിനിടെയാണ് സംഘം പിടിയിലായത്.
ഷംസുദ്ദീന് ചെന്നൈ അണ്ണാനഗറിലെ വ്യവസായിയാണ്. കേസിന്റെ അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്ക് വ്യാപിപ്പിക്കുമെന്ന് അന്വേഷണ സംഘത്തലവന് ഡിവൈ.എസ്.പി എം.പി.മോഹനചന്ദ്രന് അറിയിച്ചു.
RECENT NEWS

നിലമ്പൂരിൽ കൊട്ടിക്കലാശം; പ്രതീക്ഷയോടെ മുന്നണികൾ
പ്രധാനപ്പെട്ട മുന്നണികളെല്ലാം ആവേശമേറിയ കൊട്ടിക്കലാശത്തിൽ സജ്ജമായപ്പോൾ നിലമ്പൂർ മുൻ എംഎൽഎയും സ്വതന്ത്ര സ്ഥാനാർത്ഥിയുമായ പി വി അൻവർ വീടുകള് കയറി പ്രചരണം നടത്തി