തിരൂര്‍ ബിബിന്‍ വധം: കൂടുതല്‍ അറസ്റ്റ് ഉടന്‍

തിരൂര്‍ ബിബിന്‍ വധം:  കൂടുതല്‍ അറസ്റ്റ് ഉടന്‍

തിരൂര്‍: ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ തിരൂര്‍ ബിബിന്റെ കൊലപാതകക്കേസിലെ രണ്ടാം പ്രതി സാബിനൂളിന്റെ തൃപ്രങ്ങോട്ടെ വീട്ടില്‍നിന്നു കൊലപാതകത്തിന് ഉപയോഗിച്ചതെന്നു കരുതുന്ന ആയുധങ്ങള്‍ കണ്ടെടുത്തു.

രണ്ട് വടിവാളുകളും ഇരുമ്പു ദണ്ഡും കൃത്യം നടത്തുമ്പോള്‍ ധരിച്ചിരുന്ന വസ്ത്രവുമാണ് കണ്ടെടുത്തത്. വീടിന്റെ വിറകുപുരയില്‍ ഒളിപ്പിച്ചുവച്ച നിലയിലായിരുന്നു ഇവ. കണ്ടെടുത്ത ആയുധങ്ങള്‍ കൃത്യം നടത്താന്‍ ഉപയോഗിച്ചതാണോയെന്നു സ്ഥിരീകരിക്കാന്‍ ഫോറന്‍സിക് പരിശോധനയ്ക്കയച്ചതായി പൊലിസ് പറഞ്ഞു. രണ്ടാം പ്രതി സാബിനൂളിനെ ഇന്നലെ ഉച്ചയോടെയാണ് വീട്ടില്‍ തെളിവെടുപ്പിനായി കൊണ്ടുപോയത്.

കേസില്‍ മറ്റു പ്രതികളുടെ അറസ്റ്റ് ഉടനുണ്ടാകുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. കേസില്‍ ഇതുവരെ അഞ്ചു പേര്‍ അറസ്റ്റിലായെങ്കിലും കൃത്യത്തില്‍ പങ്കെടുത്ത ഒരാളെ മാത്രമേ പിടികൂടിയിട്ടുള്ളൂ.

Sharing is caring!