ശശികലക്ക് മലപ്പുറത്ത്നിന്ന് പി.സുന്ദ്രേന്റെ ‘ചുട്ട’ മറുപടി

പരപ്പനങ്ങാടി: ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികലയുടെ പുഴുത്ത നാവിന്റെ ദുര്‍ഗന്ധം മലയാളി അനുഭവിക്കുകയാണെന്നും ഈ നാവുകൊണ്ടു മതേതര എഴുത്തുകാരെ ഭീഷണിപ്പെടുത്താന്‍ വരേണ്ടതില്ലെന്നും എഴുത്തുകാരന് പി. സുരേന്ദ്രന്. പരപ്പനങ്ങാടിയില്‍ ശിഹാബ് തങ്ങള്‍ ഫൗണ്ടേഷന് സംഘടിപ്പിച്ച ‘ശിഹാബ് തങ്ങള്‍ ദര്‍ശനവും സന്ദേശവും’ ചതുര്‍ദിന പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ശശികലയെപ്പോലുള്ളവരുടെ വാക്കുകളില്‍ ഭയപ്പെടുന്നവരല്ല മലയാളി എഴുത്തുകാര്‍. സംഘ്പരിവാറിന്റെ തോക്കുകൊണ്ട് എഴുത്തുകാരന്റെയും കലാകാരന്റെയും ആര്‍ദ്രവും ദുര്‍ബലവുമായ ഹൃദയത്തെ നിശ്ചലമാക്കാന്‍ സാധിച്ചേക്കും.
എന്നാല്‍, അവരുടെ മസ്തിഷ്കത്തെ തകര്‍ക്കാന്‍ ആ തോക്കുകള്‍ക്കു കഴിയില്ലെന്നും പി സുരേന്ദ്രന് പറഞ്ഞു. ഹിറ്റ്ലറുടെ കാലത്ത് ഇതിനേക്കാള്‍ വലിയ ഭീഷണികളിലൂടെ കലാകാരന്മാര് കഴിഞ്ഞുപോയിട്ടുണ്ട്.
ആ കലാകാരന്മാര് ആരുംതന്നെ ആത്മഹത്യ ചെയ്തിട്ടില്ല. ഹിറ്റ്ലര്‍ കാമുകിയോടൊപ്പം ആത്മഹത്യ ചെയ്ത ചരിത്രമാണ് ലോകത്തുള്ളത്. അത്തരം ചരിത്രങ്ങള്‍ ശശികലയെപ്പോലുള്ളവര് വായിച്ചുനോക്കുന്നത് നന്നായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
RECENT NEWS

പട്ടിണി പാവങ്ങൾ കളി കാണാൻ എത്തുമോ? കേരളം ഇനി രാജ്യാന്തര ക്രിക്കറ്റിന് വേദിയാകുന്നതിന് വിവാദങ്ങൾ തടസം
മലപ്പുറം: അപ്രധാനമായ ഇന്ത്യ-ന്യൂസിലാന്റ് മൂന്നാം ഏകദിനത്തിലും സ്റ്റേഡിയം നിറഞ്ഞ് കാണികൾ എത്തിയതോടെ തിരുവനന്തപുരത്ത് നടന്ന ഇന്ത്യ-ശ്രീലങ്ക മത്സരത്തിലെ കാണികളുടെ അഭാവം വീണ്ടും ചർച്ചയാകുന്നു. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് ഇന്ത്യ പരമ്പര [...]