മുസ്ലിം ലീഗ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി

ന്യൂദല്‍ഹി: റോഹിങ്ക്യന്‍ മുസ്ലിം കള്‍ക്കെതിരായ വംശഹത്യയില്‍ പ്രതിഷേധിച്ച് മുസ്ലിം ലീഗ് നടത്തിയ മ്യന്മര് എംബസി മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. മ്യാന്മര് പട്ടാളവും ബുദ്ധസന്യാസിമാരും ചേര്‍ന്ന് നടത്തുന്ന വംശഹത്യ തടയണമെന്നാവശ്യപ്പെട്ടായിരുന്നു ലീഗിന്റെ മാര്‍ച്ച്. മുസ്ലിം ലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇടി മുഹമ്മദ് ബഷീര്‍ എം.പി, സംസ്ഥാന സെക്രട്ടറി സിപി ബാവഹാജി, എംഎസ്എഫ് ദേശീയ പ്രസിഡന്റ് ടി.പി. അഷ്റഫലി, സി.കെ. സുബൈര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ ലീഗ്, യൂത്ത് ലീഗ്, എംഎസ്എഫ് പ്രവര്‍ത്തകരും നേതാക്കളും മാര്‍ച്ചില്‍ പങ്കെടുത്തു. മനുഷ്യാവകാശ പ്രവര്‍ത്തകരും പ്രതിഷേധപരിപാടിക്ക് ഐക്യമറിയിച്ച് എത്തിയിരുന്നു.
മ്യാന്മറില് നടക്കുന്നത് വംശഹത്യയാണെന്നും അക്രമം അവസാനിപ്പിക്കണമെന്നും മാര്‍ച്ചില്‍ പങ്കെടുത്ത നേതാക്കള്‍ ആവശ്യപ്പെട്ടു. റോഹിങ്ക്യന്‍ വിഷയത്തില്‍ മുസ്ലിം ലീഗ് നടത്തുന്ന പ്രതിഷേധങ്ങളുടെ ഭാഗമായാണ് മ്യാന്മര് എംബസിയിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചത്. റോഹിങ്ക്യന്‍ അഭയാര്‍ഥികളെ ഇന്ത്യയില്‍ നിന്നും പുറത്താക്കാനുള്ള തീരുമാനത്തിനെതിരേയും ലീഗ് ഇടപെട്ടിരുന്നു. കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ നേരത്തെ യുഎന്‍ പ്രതിനിധികളെ മുസ്ലിം ലീഗ് നേതാക്കള്‍ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.
RECENT NEWS

വിദ്യാഭ്യാസ-ആരോഗ്യ മേഖലകൾക്ക് ഊർജം നൽകി മലപ്പുറം ജില്ലാ പഞ്ചായത്ത് ബജറ്റ്, വാരിയൻകുന്നന് സ്മാരകത്തിനും പണം
ഉൽപാദന മേഖലയ്ക്ക് 16 കോടി രൂപയാണ് ബജറ്റിൽ നീക്കിവെച്ചിരിക്കുന്നത്. ഭിന്നശേഷി സൗഹൃദ ജില്ലയാക്കാൻ 10 കോടി രൂപ.